-->

ആഫ്രിക്ക കാരന്‍റെ വിന്‍ഡോസ്‌ എട്ട്


മലയാളിക് എട്ടിന്റെ പണി കിട്ടിയ സമയം. ഒക്ടോബര്‍ 26. പ്രൊ പ്രേ പ്രി എന്നൊക്കെ പറഞ്ഞ് ലോകത്തെ ഞെട്ടികാന്‍ മാത്രം വലിയ കുത്തി നിറക്കല്‍ ഒന്നും ചെയ്യാതെ വെറും ഒരു മെട്രോ ഇന്റെര്ഫസ് മാത്രം കാണിച്ചു പറ്റിച്ച മൈക്രോസോഫ്റ്റ് ഒഫീഷ്യല്‍ ആയി പുറത്തു വന്ന ദിവസം. വരുന്നതിനു മുന്നേ ഞങ്ങള്‍ ഇന്ത്യകാര്‍ ടോര്രന്റില്‍ കിടുമോ എന്ന് ഉറക്കം ഇല്ലാതെ കാത്തിരിക്കുന്ന സമയം . എന്നാലും കിട്ടി  കേടോ ഒരെണ്ണം . ടെവലപേര്‍ വെര്‍ഷന്‍. 

ഒക്ടോബര്‍ 30 ന് ജോസെഫ്യ്ന്‍ എന്നോടായി മന്ത്രിച്ചു. ഒരെണ്ണം വാങ്ങിച്ചു കൂടെ എന്ജിനീരെ. ഞാനും ഒരു ഇന്ത്യയകാരന്‍ അല്ലെ, പൈസ കൊടുത്തു സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ എന്റെ പട്ടി വരും. വിന്‍ഡോസ്‌ 7 ഇറങ്ങുന്ന കാലത്തെ 30 രൂപ dvd ല് ഒന്നാംതരം പെടകണ വിന്‍ഡോസ്‌ 7 കോപ്പി ചെയ്ത പിള്ളേരോട  ബില്‍ഗയ്റ്റിന്റെ കളി.

പക്ഷെ മണ്ടന്മാര്‍  ലണ്ടനില്‍ എന്ന പോലെ ഇന്ത്യകാരന്‍ അവിടേം കണ്ടെത്തി ഒരു "ബഗ്"
വിന്‍ഡോസ്‌ 8 നമുക്കും കിട്ടും വെറും 700 രൂപക്ക്. ഒന്ന് വാങ്ങി 3 പേര്‍ക് അപ്പം പോലെ പങ്കി  എടുകാം എന്ന് വ്യാമോഹിച്ച് എന്റെ പാവം ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോകിച്ച് ആ സംഭവം വാങ്ങി മൈയിലില്‍ ഇട്ടു.

ഇനി വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്യണം അല്ലോ. ഒരു രാത്രി മുഴുവന്‍ ഇരുന്നു മേനോന്‍ ന്റെ ലാപ്ടോപില്‍ അതും നിര്‍വഹിച്ചു. 

ദാ ദിപ്പ്പോ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നും പറഞ്ഞു ഞാന്‍ ഇരുന്നു. എന്നിട്ടോ ദേ കിടക്കുന്നു വീണ്ടും ഒരു പണി. എന്റെ മേനോന്‍ സാറെ നിന്റെ സിസ്റ്റം മാത്രം എന്താ ഇങ്ങനെ, അതോ വിന്‍ഡോസ്‌ ചേട്ടന്‍ പറ്റിച്ചതാണോ - 74% എത്തുമ്പോള്‍ മാത്രം എന്തെ ഇവന്‍ ഇങ്ങനെ സഡന്‍  ബ്രേക്ക്‌ ഇടുന്നേ. വിന്‍ഡോസ്‌ ഇന്‍ ലവ് വിത്ത്‌ 74 !

ദൈവമേ ആശാന്‍ ചതിച്ചോ എന്നും പറഞ്ഞ് മേനോന്‍ സാബ് തലയില്‍ കൈ വച്ചപോള്‍ എനിക്കും തോന്നി അവനോട് ഒരു സഹതാപം. ഇരിക്കുന്ന ഒറിജിനല്‍ വിന്‍ഡോസ്‌ 7 കഴിഞ്ഞ 5 വര്‍ഷമായി ഒരുപാട് വെയിലും മഴയും കൊണ്ട് യാതൊരു കേടും  സംഭാവികാതെ നില്‍കുന്ന കണ്ടപ്പോള്‍ എനിക്ക് അസൂയ തോന്നിയിരുന്നു എന്നത് വാസ്തവം. മാസത്തില്‍ ഒരു തവണ സിസ്റ്റം ഫോര്‍മാറ്റ്‌ അടിക്കുന്ന എന്നെ പോലുള്ളവര്‍ക് അത് ഒരു അധ്ബുധമാണ് . സുല്ല് പറഞ്ഞു വീണ്ടും തുടങ്ങി. ഇരുട്ടില്‍ നിന്ന് ഓരോ തവണയും നീല വെളിച്ചത്തില്‍ വരുമ്പോള്‍ വിന്‍ഡോസ്‌ എത്ര മനോഹരിയാണ്. പണ്ടത്തെ നാല് നിറങ്ങളെ മറന്ന് വെറും ഒരു ആകാശ നീല വിടര്‍ത്തി നില്‍കുന്ന വിന്‍ഡോസ്‌ 8 നെ കാണുമ്പോള്‍ എന്തോ പോയ അണ്ണാനെ  പോലെ ഉണ്ട്.

കറങ്ങി കറങ്ങി ഒരു വിധം അവസാനിച്ച് തുടങ്ങുമ്പോള്‍ ഞങ്ങള്‍ പാതി ഉറക്കത്തില്‍ ആയിരുന്നു. അപ്പോഴാണ്‌ എനിക്ക് ഒരു സംശയം ആഫ്രിക്ക കാരണോ വിന്‍ഡോസ്‌ 8 ഉണ്ടാക്യെ.. എല്ലാ ഇടതും കറുപ്പ്. നടുവില്‍ നീല. കറുത്ത വര്‍ഗ്ഗത്തിന്റെ നിറം. അവരുടെ തെളിഞ്ഞ നീല ആകാശം. 


Read more

ഞാനും എന്റെ ജനതയും

ഒരിക്കല്‍ ഒരു കഴുത ഒരാളുടെ കൃഷിയിടത്തിലിറങ്ങി. അയാള്‍ കഷ്ടപ്പെട്ട് നട്ടു വളര്‍ത്തി വലുതാക്കിയ അയാളുടെ വിളകള്‍ ഓരോന്നായി കഴുത തിന്നു തുടങ്ങി,  'കഴുതയെ എങ്ങിനെ കൃഷിയിടത്തില്‍ നിന്നു പുറത്താക്കും?'

അയാള്‍ ആകുല ചിത്തനായി ഉടനെ വീട്ടിലേക്ക് ഓടിച്ചെന്നു, പ്രശ്‌നം ഗുരുതരമാണ് ഉടന്‍ നടപടിയെടുക്കണം അയാള്‍ വലിയൊരു വടിയും ഒരു ചുറ്റികയും കുറച്ചാണികളും ഒരു കാര്‍ഡ് ബോഡ് ഷീറ്റും സംഘടിപ്പിച്ചു, എന്നിട്ട് കാര്‍ഡ് ബോര്‍ഡില്‍ ഇങ്ങനെ എഴുതി, 'കഴുത ഉടന്‍ എന്റെ കൃഷിയിടത്തില്‍ നിന്നും പുറത്തു പോകണം'
ആ ഫലകം അയാള്‍ വലിയ വടിയില്‍ ബന്ധിച്ചു ആണിയടിച്ചുറപ്പിച്ചു, എന്നിട്ട് അതെടുത്ത് കഴുത മേഞ്ഞു കൊണ്ടിരിക്കുന്ന പാടത്തിനടുത്ത് ഉയരമുള്ള ഒരു സ്ഥലത്ത് കൊണ്ടു പോയി പ്രദര്‍ശിപ്പിച്ചു.
രാവിലെ മുതല്‍ വൈകുന്നേരം വരെ അതു കഴുതയുടെ മുമ്പില്‍ കാണിച്ചിട്ടും കഴുത പുറത്തു പോകാന്‍ കൂട്ടാക്കിയില്ല.
'കഴുതക്ക് എഴുത്തു വായിക്കാന്‍ കഴിയുന്നുണ്ടാവില്ല'
കര്‍ഷകന്‍ പരിതപിച്ചു അയാള്‍ വീട്ടിലേക്ക് മടങ്ങി. നന്നായി കിടന്നുറങ്ങി.
പിറ്റേന്ന് രാവിലെ കുറെയധികം ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടാക്കി. കുട്ടികളെയും അയല്‍വാസികളെയും നാട്ടുകാരെയും കൂട്ടി ഒരു 'പ്രകടനമായി' പാടത്തേക്കു ചെന്ന് നിരനിരയായി നിന്ന്, എല്ലാവരും ബോര്‍ഡുകള്‍ കൈകളിലേന്തി ഉറക്കെ ആക്രോശിച്ചു 'പുറത്തു പോകൂ..പുറത്തു പോകൂ.. കൃഷിയിടം വിട്ട് കഴുത പുറത്തു പോകൂ..' 'മൂരാച്ചികഴുത തുലയട്ടെ'
കഴുത മേയുന്ന പാടത്തിനു ചുറ്റും തടിച്ചു കൂടി വലയം തീര്‍ത്ത് അവര്‍ ഉച്ചത്തില്‍ ഇങ്ങനെ അലറിക്കൊണ്ടിരുന്നു
'പുറത്തു പോകൂ, കഴുതേ, പുറത്തു പോകുന്നതാണ് നിനക്ക് നല്ലത്' കഴുത കഴുതയുടെ ജോലി നിര്‍ബാധം തുടര്‍ന്നു, അത് വിളതിന്നു കൊണ്ടേയിരുന്നു, ചുറ്റും നടക്കുന്നതൊന്നും അതിനൊരു പ്രശ്‌നമായില്ല.

അന്ന് സൂര്യന്‍ അസ്തമിച്ചു ക്ഷീണിച്ചവശരായ ജനക്കൂട്ടം നിരാശരായി അവരുടെ വീടുകളിലേക്ക് തിരിച്ചു പോയി

മൂന്നാം ദിവസം രാവിലെ അവര്‍ പുതിയ പോംവഴിയെക്കുറിച്ച് ആലോചിച്ചു, കൃഷിയിടത്തിന്റെ ഉടമ അയാളുടെ വീട്ടില്‍ ചിന്താനിമഗ്‌നനായി പുതിയ പദ്ധതിയെക്കുറിച്ച് ചിന്തിച്ച് കൊണ്ടിരുന്നു. അപ്പോഴേക്കും വിളവുകള്‍ മുക്കാല്‍ ഭാഗവും കഴുത തിന്നു തീര്‍ത്തിരുന്നു. അയാള്‍ പുതിയ ഐഡിയ പുറത്തെടുത്തു, കഴുതയുടെ ഒരു കോലം ഉണ്ടാക്കി അതിനെ കഴുതയുടെ മുന്നില്‍ കൊണ്ടു പോയി നിര്‍ത്തി അതില്‍ പെട്രോളൊഴിച്ച് തീ കൊടുത്ത് കത്തിച്ചു കത്തുന്ന കോലത്തിലേക്ക് ഒരു വട്ടം നോക്കിയ ശേഷം കഴുത വീണ്ടു തന്റെ തീറ്റ തുടര്‍ന്നു.

'എന്തൊരു ധിക്കാരം!! കഴുതക്കെന്തേ ഇതൊന്നും മനസ്സിലാകാത്തത് ?' അവര്‍ ആശ്ചര്യപ്പെട്ടു.
'കഴുതയുമായി ചര്‍ച്ച ചെയ്യാന്‍ നമുക്ക് ഒരു നിവേദക സംഘത്തെ അയക്കാം' അവര്‍ ഒന്നിച്ചഭിപ്രായപ്പെട്ടു.
അങ്ങനെ അവര്‍ കഴുതയെ സമീപിച്ചു അവര്‍ കഴുതയോട് പറഞ്ഞു: 
'ഈ കൃഷിയടത്തിന്റെ ഉടമ നീ പുറത്തു പോകണമെന്നാവശ്യപ്പെടുന്നു, ന്യായം അയാളുടെ പക്കലാണ്, നീ എന്തായാലും ഇവിടം വിട്ടു പോകണം'
കഴുത അവരെ നോക്കി വീണ്ടും വിള തിന്നാനാരംഭിച്ചു നിരന്തരമായ ശ്രമങ്ങള്‍ പിന്നെയും നടത്തിയെങ്കിലും ഫലമുണ്ടായില്ല, ഒടുവില്‍ ഉടമസ്ഥന്‍ ഒരു മധ്യസ്ഥന്‍ മുഖേന ഇങ്ങനെ ഒരു നിര്‍ദ്ദേശം കഴുതയെ അറിയിച്ചു 'കൃഷിയിടത്തിന്റെ ഉടമ കൃഷി നിലത്തിന്റെ ചില ഭാഗം വിട്ടു കൊടുത്ത് ഒരു നീക്കു പോക്കിന് തയ്യാറാണ്' കഴുത മറുപടിയൊന്നും പറഞ്ഞില്ല
ഉടമ ചോദിച്ചു: 'മൂന്നിലൊന്ന് ?'                                                                                                      കഴുത മിണ്ടാന്‍ കൂട്ടാക്കിയില്ല അയാള്‍ ചോദിച്ചു 'പകുതി ?'                                                        കഴുത അപ്പോഴും നിശബ്ദത പാലിച്ചു 'ശരി.. എങ്കില്‍ നിനക്കിഷ്ടമുള്ളയത്ര എടുത്തോളൂ... എന്നാലും അധികമാകരുത്' കഴുത തല ഉയര്‍ത്തി.
അപ്പോഴേക്കും അതിന്റെ വയര്‍ നന്നായി നിറഞ്ഞിരുന്നു ! അത് മെല്ലെ കൃഷിയിടത്തിനു പുറത്തേക്കു നടന്നു എന്നിട്ട്  എല്ലാവരെയുമായി നോക്കി.  ജനങ്ങള്‍ സന്തോഷിച്ചു 'അവസാനം കഴുത സമ്മതം മൂളിയിരിക്കുന്നു' അവര്‍ വിളിച്ചു പറഞ്ഞു.
സ്ഥലത്തിന്റെ ഉടമ ഉടനെ കുറെ കുറ്റികള്‍ കൊണ്ടു വന്ന് കൃഷിയിടത്തെ രണ്ടു പകുതിയായി അളന്ന് മുറിച്ച് ഒരു ഭാഗം കഴുതക്കു നല്‍കി. മറ്റേ ഭാഗം അയാളുമെടുത്തു. പിറ്റേന്നു രാവിലെ കര്‍ഷകന്‍ വന്നു നോക്കിയപ്പോള്‍ കഴുത തന്റെ ഭാഗം ഒഴിവാക്കി കര്‍ഷകന്റെ ഭാഗത്തില്‍ കടന്ന് വിളവു തിന്നുന്നതാണു കണ്ടത്.

നമ്മുടെ കര്‍ഷക സഹോദരങ്ങള്‍ വീണ്ടും പ്ലക്കാര്‍ഡുകളും പ്രകടനങ്ങളുമായി വീണ്ടുമൊരു സമരത്തെക്കുറിച്ചാലോചിച്ചു തുടങ്ങി പക്ഷേ ഇനിയുമൊരു ശ്രമം വിഫലമാകുമോ എന്ന് അവര്‍ ഭയന്നു. ഇത് നമ്മുടെ നാട്ടിലെ കഴുതയല്ലെന്നും മറ്റെവിടെ നിന്നോ വന്നതാണെന്നും അതാണിതിനു മനസ്സിലാകാത്തതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അവസാനം ഉടമ തന്റെ നിലവും ഉപേക്ഷിച്ച് വേറെ നാട്ടിലേക്ക് പോകാനുള്ള വഴികള്‍ ആലോചിച്ചു. പക്ഷെ ഹതാശയരായ മുഴുവന്‍ ഗ്രാമീണരെയും ഞെട്ടിച്ചു കൊണ്ട് അപ്പോള്‍ അവരുടെ ഇടയില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ ചാടി വന്ന് ഒരു വടിയെടുത്ത് പാടത്തേക്കിറങ്ങിച്ചെന്ന് കഴുതയുടെ മുതുകത്ത് നാല് വീക്കു വെച്ചു കൊണ്ടുത്തു അടികൊണ്ട് പുളഞ്ഞ കഴുത നിലവിളിച്ചു കൃഷിയിടത്തിനു പുറത്തേക്ക് ഓടിപ്പോയി.
'ഇതിത്രയും എളുപ്പമുള്ള സംഗതിയാണോ ?'
അതോ ഇതു മാന്ത്രിക വിദ്യയോ?'
അവര്‍ വിളിച്ചു പറഞ്ഞു 'ഈ കുട്ടി നമ്മളെയെല്ലാം അപമാനിച്ചിരിക്കുന്നു ആളുകള്‍ ഇനി നമ്മെ പരിഹസിക്കും'
ഉടനെ അവര്‍ സംഘം ചേര്‍ന്ന് ആ ചെറുപ്പക്കാരനെ കൊന്നു കളയുകയും ആളുകള്‍ക്കിടയില്‍ തലയുയര്‍ത്തി നടക്കാന്‍ കഴുതയെ തിരികെ കൃഷിയിടത്തിലെത്തിക്കുകയും ചെയ്തു. പിന്നീടവര്‍ ആ ചെറുപ്പക്കാരനെ രക്ത സാക്ഷിയായി വാഴ്ത്തുകയും ചെയ്തു.  
(2009 ന്റെ തുടക്കത്തില്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു ആക്ഷേപഹാസ്യം.)
Read more

ചെന്നൈ മഹാ നഗരത്തില്‍

 ഈ നഗരം എനികായി കരുതി വച്ചത് എന്തായാലും മുഴുവനായി  തന്നെ ഉള്‍കൊള്ളാന്‍ സജ്ജമായി തന്നെ യാണ്  'alappey - chennai ' എക്ഷ്പ്രെസ്സില് നിന്ന് പുറത്തിറങ്ങിയത്.
ആദ്യമായി നഗരത്തെ വലംവപിച്ച ഓട്ടോ ചേട്ടന്‍ ഒരു പുലി തന്നെയാണ്. F1 racer Micheal Schumacher പോലും തോറ്റുപോകും വിധം ഓട്ടോ ചേട്ടന്‍ പറത്തിയ കുഞ്ഞു വിമാനം എന്നെ നോകി സലാം പറഞ്ഞു മടങ്ങുമ്പോള്‍ സമയം 10 : 10 (രാവിലെ).

നാളെ രാവിലെ എങ്ങന്ടോ ഒരു Green Park ഹോടലില്‍ പോവണം എന്നുല്ലതോണ്ടും രാത്രി ട്രെയിനില്‍ ഉറങ്ങാന്‍ ഇടം കിട്ടാതെ മൊബൈല്‍ ല് sms അയച്ച് രസിച്ചതിനാലും സത്യായിട്ടും ഇപ്പം ഉറങ്ങാം എന്ന് തീരുമാനിച്ചു.

അങ്ങനെ ഏപ്രില്‍ 11 രാവിലെ തന്നെ Induction program നു പറഞ്ഞ സ്ഥലത്ത്  എത്തി. പരിചയം ഉള്ള മുഘങ്ങള്‍ തേടുന്ന എന്റെ കണ്ണുകള്‍ക് സംഗീത ചേച്ചിയെ മാത്രം കാണാന്‍ കഴിഞ്ഞില്ല. ചേച്ചി എന്റെ അരികില്‍ വന്നു 'ഹായ്' പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ അധ്ബുധപെട്ടു. രജീഷ് ഏട്ടനും ചേച്ചിടെ അച്ഛനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ ആ ദിവസം ഒരു നല്ല ഐസ് ക്രീമില്‍ പതിഞ്ഞ ഭൂമി കുലുകത്തില്‍ എത്തി നിന്നു.

April 20
അങ്ങനെ ഇന്നും തീര്‍ന്നു. ശീതീകരിച്ച മുറിയുടെ ആലസ്യമോ ഇരുന്നു കറങ്ങും ചെയറിന്റെ വൈകല്യമോ, എന്റെ നടുവ് വേദനിക്കുന്നു. "മൂവ്" വാങ്ങണം ഒരെണ്ണം. ഇനി രണ്ടുനാള്‍ വെടി നിര്‍ത്തല്‍ കരാര്‍ പോലെ ആശ്വാസത്തിന്റെ ലീവ് കിട്ടി. കുറെ നല്ല കൂട്ടുകാര്‍. കുറെ നല്ല ദിവസങ്ങള്‍. ഓരോ കണ്ണിലും വിടരുന്ന പുഞ്ചിരിയില്‍ ഞങ്ങള്‍ പറയാതെ പറയുന്നു 'നമ്മള്‍ ഒന്നാണ്'. ജീവിതാവസ്ഥയില്‍ എനിക്കുള്ള ആഗ്രഹം ഇത്ര മാത്രം - മെനു നോകാതെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും മുഖം നോകാതെ സംവധികാനും കഴിയുന്ന അവസ്ഥയിലേക്കുള്ള എത്തണം



April21
എന്നും എവിടെയും എന്റെ പേരിനു വാലായി, അല്ലെങ്കില്‍ ഒരു തുടര്‍ച്ച എന്നോണം "അസ്പിരെ" കാണാം, ഒരുപാട് സുഹൃത്തുകള്‍ ചോതിക്കയുണ്ടായി "എന്തെ ഇത് ?" [എന്റെ hclt colleague സ്വാതി എന്നോട് ചോധികയുണ്ടായി, പിന്നീട് എന്റെ റൂം മേറ്റ്‌ അശ്വിന്‍ ഉം ചോദിച്ചു. ]
അതിനു പുറകെ കുറേപേര്‍ അത് കോപ്പി അടികാനും തുടങ്ങി. എവിടേയോ വച്ച് കണ്ടുമുട്ടിയ ഒരു സുഹൃത്തിന്റെ പേരാണോ എന്നുപോലും ചിലര്‍ ചോദിച്ചു. ചിലര്‍ dictionary എടുത്തു പരിശോധിച്ചു - വലിയ കാര്യത്തെ ഉദ്യേശിച്ചു പ്രവര്ര്തികുക. സത്യം എന്തായാലും ഞാന്‍ പറയുന്നത് ഇങ്ങനെ - എന്റെ ആദ്യ കമ്പ്യൂട്ടര്‍ MMXR പ്രോസിസ്സോര്‍ ഉള്ള Windows95 ലോഡ് ചെയ്ത 64MB RAM ഉള്ള ACER ന്റെ മോഡല്‍ നെയിം ആണ് "Aspire"

കൊച്ചിയുടെ തെരുവോരങ്ങളില്‍ രാവിലെയെന്നോ രാത്രിയെന്നോ ഇല്ലാതെ "BMW,ബെന്‍സ്‌,wolswagon...." മത്സരിച്ചു ഓടുന്ന കാഴ്ച വളരെ രസകരമാണ്. അങ്ങ് പാലാ  കോട്ടയം പോയാലോ, കഥ ഇങ്ങനെ.  ഓടിട്ട വീടിന്റെ മുന്നില്‍ ടാര്‍പോളിന്‍ മറച്ചു വച്ച പുതിയ prado ,ബെന്‍സ്‌,bmw ഉം കാണാം. നിമിഷങ്ങള്‍ കൊണ്ട് വളരുന്ന കേരളത്തെ കുറിച്ച് എനിക്ക് അറിവുണ്ടാകുന്നത് ചെന്നൈ എന്നാ മഹാ നരകത്തില്‍ എത്തിയപ്പോഴാണ്.
OMR നു ഇരുവശവും ഇന്‍ഫോസിസ് മുതല്‍ accenture വരെ തലയെടുത്ത് നില്കുമ്പോഴും തെരുവോരങ്ങളില്‍ കാണുന്ന കാഴ്ചകള്‍ അത്രക്ക് ഭംഗി ഉള്ളതല്ല. ഇന്ത്യയുടെ സ്വന്തം മാരുതി-suzuki യും ടാറ്റാ ദാമ്മീസ്ഉം പോലെ ചവറു മാത്രം കൂട്ടി ഇട്ട പാതകള്‍.
പിന്നെയാണ് കാര്യങ്ങള്‍ മനസിലായത്. ഞങ്ങളെ പോലെ വെറും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ എങ്ങിനെ ഇത്ര വിലയുള്ള കാര്‍ വങ്ങും ? രാവിലെ 9 മുതല്‍ തുടങ്ങുന്ന കലാപരിപാടികള്‍ എപ്പോള്‍ അവസാനിക്കും എന്ന് പോലും നിശ്ചയം ഇല്ലാത്ത ഒരു പറ്റം ജീവിതങ്ങള്‍.
ശീതീകരിച്ച മുറികള്‍ ഞങ്ങള്കാണോ എന്നുപോലും ഞങ്ങള്‍ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ജീവിതം ഒരു തമാശ നിറഞ്ഞ നാടകമാണ്. അവിടെ ചിരികുന്നവന്‍ സ്വയം മറകുന്നു.
Read more

എന്റെ ബ്ലോഗ്‌ എങ്ങിനെ ഉണ്ടായി ?

അത്ര വലിയ ചോദ്യങ്ങള്‍ ചോടികരുതേ ഈ പവത്തോട്‌ !! സാമാന്യം വിവരകേട്‌ തലക്ക് പിടിച്ച ഒരു ചിലന്തിയാണ്‌ ഞാനും. ചിലന്തി എന്നാല്‍ വെബ്‌ അഥവാ ഇന്റര്‍നെറ്റ്‌. സോഷ്യല്‍ നെറ്റ് വര്‍കിംഗ് ഉണ്ടാകുന്ന കാലത്തിനും മുന്‍പ്, എന്നാല്‍ അതുമായി ഞാന്‍ കണക്ട് ആകും മുന്‍പ് എന്റെ മനസ് ഗൂഗിള്‍ സെര്‍ച്ച്‌ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
Anuraj's First Website 

സ്വന്തമായി ഒരു വെബ്‌ പേജ് എന്ന ലക്‌ഷ്യം മാത്രമേ ശരാശരി മലയാളിക് അന്ന് സ്വപ്നം കാണാന്‍ അര്‍ഹത ഉള്ളു. അങ്ങനെ ഒരു ഫ്രീ വെബ്‌ പേജ് എന്ന ലക്‌ഷ്യം എന്നെ കുറെ സൈറ്റ് കേറി നിരങ്ങാന്‍ പടിപിച്ചു.
ഇതിനു തിരി മരുന്ന് ഇട്ട എന്റെ ക്ലാസ്സ്‌ മേറ്റ്‌ ഫവാസ് - ഫയാസ് സ്വന്തമായി ഒരു സൈറ്റ് യാഹൂ ല് ഉണ്ടാകിയിരുന്നു. പ്ലസ്‌-ടു കഴിഞ്ഞപോള്‍ എന്റെ വീടിലും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തു. അപ്പോള്‍ തന്നെ ഞാന്‍ യാഹൂ ല് തപ്പി നോകി. പക്ഷെ അവിടെ എങ്ങനെ വെബ്‌ സൈറ്റ് ഉണ്ടാകാം എന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ synthasite .com എന്ന സൈറ്റ് ല് ഒരെണ്ണം ഉണ്ടാകി. പിന്നെ ബ്ലോഗ്സ്പോട്ട്/ബ്ലോഗ്ഗര്‍ എന്ന സിറെലും ഉണ്ടാകാം എന്ന് മനസിലായപ്പോള്‍ ഇത് ഉണ്ടാകി. ഉണ്ടാകി വച്ചപ്പോള്‍ എനിക്ക് എന്ത് ചെയ്യണം എന്നൊന്നും അറിഞ്ഞൂടായിരുന്നു. html അറിയാത്തവന്‍ എന്ത് ചെയ്യാന്‍ ?
പിന്നീട് കോളേജ് ജീവിതം തുടങ്ങിയപ്പോള്‍ അറിയാന്‍ ഉള്ള ആഗ്രഹം ഒരുപാട് കൂടി. ലൈബ്രറി, നെറ്റ് ലാബ്‌ കേറിയിറങ്ങി ഒരു കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയര്‍ ആവാന്‍ പരിശ്രമിച്ചു തുടങ്ങി. കഥ ഇനിയും ഉണ്ട്, പക്ഷെ ഇപ്പോള്‍ ഇത്രേം മതി.  introduction മാത്രേ ആയോള്ളൂ....
Read more