-->
ഓരോ നെൽമണി സൂക്ഷിച്ചു വച്ച് ഒരുപാട് വലുതാവുമ്പോൾ മക്കൾക്കോ അവരുടെ മക്കൾക്കോ നൽകാൻ കാത്തിരിക്കും പോലെ എല്ലാവർക്കും അറിവിൻറെ കടുകുമണി വലുപത്തിൽ ഒരു ബാല്യം ഉണ്ടാവും. അന്നത്തെ കുഞ്ഞു ചിന്തകൾ ഇന്നോർകുമ്പോൾ ചിരികാനും ചിരിപ്പിക്കാനും കഴിയുന്ന സുന്ദരമായ  ഓർമകളാണ്‌

ചോദ്യങ്ങളും ഉത്തരങ്ങളും കലഹികാത്ത ബാല്യം.ഓരോ കാഴ്ചയും പുതിയ സംശയങ്ങൾ. തേടിയും ചോദിച്ചും മനസിലാകിയും ഓരോ ദിവസങ്ങൾ. കുന്നുകൂടുന്ന സംശയങ്ങൾക്ക്  ഉത്തരം തരാൻ വിസമ്മതികുന്ന മുതിർന്നവർ. അങ്ങനെ

Read more

യാത്രകൾകൊടുവിൽകാലം ഒരുപാട് മാറ്റങ്ങളിലൂടെ തട്ടിയും തലോടിയും ഇന്ന് എന്നെ പ്രതീക്ഷയുടെ നിലാവത്ത് നിർത്തിയിരിക്കുന്നു.രണ്ടു വർഷത്തെ കഥകളുമായി ട്രെയിൻ കയറുമ്പോൾ ചെന്നൈ എനിക്ക് സമ്മാനിക്കാൻ മറന്നു പോയ കുറേ ശീലങ്ങൾ ഇല്ലാതെ ആ മഴകാലത്ത് വീട്ടിലേക്ക് ചേക്കേറുമ്പോൾ നാളെയുടെ സന്ധ്യകൾ ഓർക്കാപുറത്തായിരുന്നു.
 
പ്രതീക്ഷയുടെ പാപ ഭാരമില്ലാതെ ജീവിതത്തിൻറെ വസന്തം ഇവിടെയാണ്‌ എന്നുറക്കെ പറയാൻ വീണ്ടും പഠിക്കാൻ ചേർന്ന എന്നെ ഓർത്ത് ആരെങ്കിലും അസൂയ പൂണ്ടാൽ മറുപടി നൽകാൻ ഒന്നുമില്ല.

നാനോ നീയോ കണ്ടുമുട്ടും എന്നറിയാതെ, നമ്മൾ നല്ല കൂട്ടുകാരവും എന്ന് ചിന്തികാതെ, സങ്ങടങ്ങൾ ചിരികളിൽ ഒളിപികാതെ, ജീവിതത്തിൻറെ യാത്രയിൽ വെറുമൊരു സഹപാടിയായി നാളെയുടെ ചിന്തകളിൽ ഊർജമായി പുതിയ കാലത്തിൻറെ മാതൃകയായി നടന്നു നീങ്ങുന്നു.

വാക്കുകൾ വിങ്ങലുകളായി ഓർത്തെടുക്കാൻ പടിപികാതെ പോയ ഒരായിരം പുതിയ ശീലങ്ങൾകും നന്ദി.
Read more