-->

എന്‍റെ മഴകാലം

മഴ ഒരു അധ്ബുധമായി തോന്നിയ കുട്ടികാലം
അച്ഛന്‍റെ കയ്യില്‍ തൂങ്ങി ആദ്യമാദ്യം സ്കൂളില്‍ പോകുന്ന കാലം മുതലേ ഞാന്‍  മഴയെ ശരിക്കും ഉമ്മവച്ചു തുടങ്ങി.
അമ്മയെ പറ്റിച്ച്  കളിയ്ക്കാന്‍ പോയ മഴ ദിങ്ങങ്ങളും, 
വീടിനു മുന്നിലൂടെ ഒഴുകി വരുന്ന മഴ  വെള്ളത്തില്‍ കടലാസ് തോണികള്‍ വിടുന്ന സന്ധ്യകളും, അവധി ദിനങ്ങള്‍ കൂട്ടുകാരുമൊത്തു വെള്ളം നിറഞ്ഞ വയല്‍ വരമ്പിലൂടെ കള്ളനും പോലീസും കളിയും എല്ലാം എന്‍റെ മാത്രം സ്വകാര്യ അഹങ്ങാരം (എല്ലാ മലയാളിക്കും ഉണ്ടാവും).
ഇന്നലെ പെയ്ത മഴയില്‍ മഴ തുള്ളികള്‍ താങ്ങി വിവശയായ് താഴ്ന്നു നില്‍കുന്ന മര കൊമ്പുകള്‍ ഉലുത്തി നീരാടുന്നതും അന്ന് എന്‍റെ പുഞ്ചിരി ആയിരുന്നു. 
പിന്നെയും കുറച്ചു വളര്‍ന്നപോള്‍ മഴയില്‍ ഫുട്ബോള്‍ കളി ഒരു ആവേശമായി. 
നേരം തെറ്റിവന്ന മഴയില്‍ പീടിക തിണ്ണമേല്‍ കേറി ഇറയില്‍ ഇറ്റിറ്റു വീഴുന്ന മഴ വെള്ളം കയ്യാല്‍ തട്ടി കളിക്കാന്‍ തോനുന്നു. 
ഇനിയും തിരിച്ചുവരാന്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരുപാട് നന്മകളുടെ വസന്ത കാലം. 
മഴയുടെ ഭാവഭേദങ്ങള്‍ പലപ്പോഴും പത്ര താളുകളില്‍ നിരത്തി വച്ച വിനാശങ്ങളെ മറന്നാല്‍ ഓരോ മഴയും എത്ര സുന്ദരി.
കാലമെത്ര കടന്നുപോയാലും ഓരോ മഴകാലവും നമുക്കു സമ്മാനിച്ച സുന്ദരനിമിഷങ്ങള്‍ക് ഈ ആകാശത്തോട് ഒരായിരം നന്ദി പറയാം.

മഴ ഒരു അനുഭൂധിയാണ് 
പ്രണയത്തെയും വിരഹത്തെയും ഒരുപോലെ ചാലിച്ച് എടുക്കുന്ന ജീവിതത്തിന്‍റെ നേര്‍കാഴ്ച. 
മനസിന്‍റെ എല്ലാ ഭാവങ്ങള്‍കും സംഗീതം ഒരുക്കുന്ന അപൂര്‍വ താളം. 
തനിച്ച് മഴയെ പുല്‍കാന്‍ ഒരുപാട് ഇഷ്ടമാണെങ്കിലും നമ്മള്‍ പിന്നെയും കാത്തിരിക്കും ഒരു കൂട്ടിനായി.

എന്‍റെ  ഏറ്റവും വലിയ ആഗ്രഹം ഇവിടെ കുറികട്ടെ:
തിമിര്‍ത്തു പെയുന്ന മഴ നോക്കി
കാറ്റില്‍ അതിന്‍റെ ചാറ്റല്‍ ഏറ്റു ചൂട് ചായ കുടിക്കാന്‍ എന്‍റെ പ്രിയപെട്ടവള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍..... 

Read more