-->

എന്റെ ബ്ലോഗ്‌ എങ്ങിനെ ഉണ്ടായി ?

അത്ര വലിയ ചോദ്യങ്ങള്‍ ചോടികരുതേ ഈ പവത്തോട്‌ !! സാമാന്യം വിവരകേട്‌ തലക്ക് പിടിച്ച ഒരു ചിലന്തിയാണ്‌ ഞാനും. ചിലന്തി എന്നാല്‍ വെബ്‌ അഥവാ ഇന്റര്‍നെറ്റ്‌. സോഷ്യല്‍ നെറ്റ് വര്‍കിംഗ് ഉണ്ടാകുന്ന കാലത്തിനും മുന്‍പ്, എന്നാല്‍ അതുമായി ഞാന്‍ കണക്ട് ആകും മുന്‍പ് എന്റെ മനസ് ഗൂഗിള്‍ സെര്‍ച്ച്‌ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
Anuraj's First Website 

സ്വന്തമായി ഒരു വെബ്‌ പേജ് എന്ന ലക്‌ഷ്യം മാത്രമേ ശരാശരി മലയാളിക് അന്ന് സ്വപ്നം കാണാന്‍ അര്‍ഹത ഉള്ളു. അങ്ങനെ ഒരു ഫ്രീ വെബ്‌ പേജ് എന്ന ലക്‌ഷ്യം എന്നെ കുറെ സൈറ്റ് കേറി നിരങ്ങാന്‍ പടിപിച്ചു.
ഇതിനു തിരി മരുന്ന് ഇട്ട എന്റെ ക്ലാസ്സ്‌ മേറ്റ്‌ ഫവാസ് - ഫയാസ് സ്വന്തമായി ഒരു സൈറ്റ് യാഹൂ ല് ഉണ്ടാകിയിരുന്നു. പ്ലസ്‌-ടു കഴിഞ്ഞപോള്‍ എന്റെ വീടിലും ഇന്റര്‍നെറ്റ്‌ കണക്ഷന്‍ എടുത്തു. അപ്പോള്‍ തന്നെ ഞാന്‍ യാഹൂ ല് തപ്പി നോകി. പക്ഷെ അവിടെ എങ്ങനെ വെബ്‌ സൈറ്റ് ഉണ്ടാകാം എന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ synthasite .com എന്ന സൈറ്റ് ല് ഒരെണ്ണം ഉണ്ടാകി. പിന്നെ ബ്ലോഗ്സ്പോട്ട്/ബ്ലോഗ്ഗര്‍ എന്ന സിറെലും ഉണ്ടാകാം എന്ന് മനസിലായപ്പോള്‍ ഇത് ഉണ്ടാകി. ഉണ്ടാകി വച്ചപ്പോള്‍ എനിക്ക് എന്ത് ചെയ്യണം എന്നൊന്നും അറിഞ്ഞൂടായിരുന്നു. html അറിയാത്തവന്‍ എന്ത് ചെയ്യാന്‍ ?
പിന്നീട് കോളേജ് ജീവിതം തുടങ്ങിയപ്പോള്‍ അറിയാന്‍ ഉള്ള ആഗ്രഹം ഒരുപാട് കൂടി. ലൈബ്രറി, നെറ്റ് ലാബ്‌ കേറിയിറങ്ങി ഒരു കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയര്‍ ആവാന്‍ പരിശ്രമിച്ചു തുടങ്ങി. കഥ ഇനിയും ഉണ്ട്, പക്ഷെ ഇപ്പോള്‍ ഇത്രേം മതി.  introduction മാത്രേ ആയോള്ളൂ....
Read more