-->

നമ്മുടെ ജിലേബി


വരിക മലയാളമേ 
എന്‍ ജ്വല്പനങ്ങള്‍ കേട്ട് മടങ്ങുക
ഇന്നു നീ. 
എന്‍ സുന്ദര സ്വപ്നങ്ങളെ 
വരികളായ് ഒഴുക്കുക-
ഈ കാമുകിക്കായ്‌ നല്‍കുവാന്‍ 
ഞാന്‍ കരുതിവച്ച രക്ത പുഷ്പങ്ങളായ്....
മനസിലും താമസായ്, കാലങ്ങള്‍--
എന്നെ ഉപേക്ഷികവേ 
തിരികെ വരാം;
നമ്മുക്ക് അന്ന് ഒരുമിച്ചു കൂടാം,
ഒരു മഴയുള്ള സന്ധ്യയില്‍..
മഴതുള്ളികള്‍ ഉതിരുന്ന ഉമ്മര കോലായില്‍
വരികള്‍ വിരിച്ചിട്ടു നൃത്തം ചവിട്ടിടാം.
അത് വരേയ്ക്കും ഞാന്‍ കാത്തു സൂക്ഷിക്കാം
എന്‍റെ ഓര്‍മയില്‍ ആരോ പകര്‍ന്നിട്ട 
അക്ഷരങ്ങള്‍
ജിലേബി വിതറിയ ചിത്രം കണക്കെ 
ആരോ പരിഹസിച്ച് പറഞ്ഞ 
നിന്നെ ഓര്‍ത്ത്....
Read more

എന്‍റെ മഴകാലം

മഴ ഒരു അധ്ബുധമായി തോന്നിയ കുട്ടികാലം
അച്ഛന്‍റെ കയ്യില്‍ തൂങ്ങി ആദ്യമാദ്യം സ്കൂളില്‍ പോകുന്ന കാലം മുതലേ ഞാന്‍  മഴയെ ശരിക്കും ഉമ്മവച്ചു തുടങ്ങി.
അമ്മയെ പറ്റിച്ച്  കളിയ്ക്കാന്‍ പോയ മഴ ദിങ്ങങ്ങളും, 
വീടിനു മുന്നിലൂടെ ഒഴുകി വരുന്ന മഴ  വെള്ളത്തില്‍ കടലാസ് തോണികള്‍ വിടുന്ന സന്ധ്യകളും, അവധി ദിനങ്ങള്‍ കൂട്ടുകാരുമൊത്തു വെള്ളം നിറഞ്ഞ വയല്‍ വരമ്പിലൂടെ കള്ളനും പോലീസും കളിയും എല്ലാം എന്‍റെ മാത്രം സ്വകാര്യ അഹങ്ങാരം (എല്ലാ മലയാളിക്കും ഉണ്ടാവും).
ഇന്നലെ പെയ്ത മഴയില്‍ മഴ തുള്ളികള്‍ താങ്ങി വിവശയായ് താഴ്ന്നു നില്‍കുന്ന മര കൊമ്പുകള്‍ ഉലുത്തി നീരാടുന്നതും അന്ന് എന്‍റെ പുഞ്ചിരി ആയിരുന്നു. 
പിന്നെയും കുറച്ചു വളര്‍ന്നപോള്‍ മഴയില്‍ ഫുട്ബോള്‍ കളി ഒരു ആവേശമായി. 
നേരം തെറ്റിവന്ന മഴയില്‍ പീടിക തിണ്ണമേല്‍ കേറി ഇറയില്‍ ഇറ്റിറ്റു വീഴുന്ന മഴ വെള്ളം കയ്യാല്‍ തട്ടി കളിക്കാന്‍ തോനുന്നു. 
ഇനിയും തിരിച്ചുവരാന്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരുപാട് നന്മകളുടെ വസന്ത കാലം. 
മഴയുടെ ഭാവഭേദങ്ങള്‍ പലപ്പോഴും പത്ര താളുകളില്‍ നിരത്തി വച്ച വിനാശങ്ങളെ മറന്നാല്‍ ഓരോ മഴയും എത്ര സുന്ദരി.
കാലമെത്ര കടന്നുപോയാലും ഓരോ മഴകാലവും നമുക്കു സമ്മാനിച്ച സുന്ദരനിമിഷങ്ങള്‍ക് ഈ ആകാശത്തോട് ഒരായിരം നന്ദി പറയാം.

മഴ ഒരു അനുഭൂധിയാണ് 
പ്രണയത്തെയും വിരഹത്തെയും ഒരുപോലെ ചാലിച്ച് എടുക്കുന്ന ജീവിതത്തിന്‍റെ നേര്‍കാഴ്ച. 
മനസിന്‍റെ എല്ലാ ഭാവങ്ങള്‍കും സംഗീതം ഒരുക്കുന്ന അപൂര്‍വ താളം. 
തനിച്ച് മഴയെ പുല്‍കാന്‍ ഒരുപാട് ഇഷ്ടമാണെങ്കിലും നമ്മള്‍ പിന്നെയും കാത്തിരിക്കും ഒരു കൂട്ടിനായി.

എന്‍റെ  ഏറ്റവും വലിയ ആഗ്രഹം ഇവിടെ കുറികട്ടെ:
തിമിര്‍ത്തു പെയുന്ന മഴ നോക്കി
കാറ്റില്‍ അതിന്‍റെ ചാറ്റല്‍ ഏറ്റു ചൂട് ചായ കുടിക്കാന്‍ എന്‍റെ പ്രിയപെട്ടവള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍..... 

Read more

ആഫ്രിക്ക കാരന്‍റെ വിന്‍ഡോസ്‌ എട്ട്


മലയാളിക് എട്ടിന്റെ പണി കിട്ടിയ സമയം. ഒക്ടോബര്‍ 26. പ്രൊ പ്രേ പ്രി എന്നൊക്കെ പറഞ്ഞ് ലോകത്തെ ഞെട്ടികാന്‍ മാത്രം വലിയ കുത്തി നിറക്കല്‍ ഒന്നും ചെയ്യാതെ വെറും ഒരു മെട്രോ ഇന്റെര്ഫസ് മാത്രം കാണിച്ചു പറ്റിച്ച മൈക്രോസോഫ്റ്റ് ഒഫീഷ്യല്‍ ആയി പുറത്തു വന്ന ദിവസം. വരുന്നതിനു മുന്നേ ഞങ്ങള്‍ ഇന്ത്യകാര്‍ ടോര്രന്റില്‍ കിടുമോ എന്ന് ഉറക്കം ഇല്ലാതെ കാത്തിരിക്കുന്ന സമയം . എന്നാലും കിട്ടി  കേടോ ഒരെണ്ണം . ടെവലപേര്‍ വെര്‍ഷന്‍. 

ഒക്ടോബര്‍ 30 ന് ജോസെഫ്യ്ന്‍ എന്നോടായി മന്ത്രിച്ചു. ഒരെണ്ണം വാങ്ങിച്ചു കൂടെ എന്ജിനീരെ. ഞാനും ഒരു ഇന്ത്യയകാരന്‍ അല്ലെ, പൈസ കൊടുത്തു സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ എന്റെ പട്ടി വരും. വിന്‍ഡോസ്‌ 7 ഇറങ്ങുന്ന കാലത്തെ 30 രൂപ dvd ല് ഒന്നാംതരം പെടകണ വിന്‍ഡോസ്‌ 7 കോപ്പി ചെയ്ത പിള്ളേരോട  ബില്‍ഗയ്റ്റിന്റെ കളി.

പക്ഷെ മണ്ടന്മാര്‍  ലണ്ടനില്‍ എന്ന പോലെ ഇന്ത്യകാരന്‍ അവിടേം കണ്ടെത്തി ഒരു "ബഗ്"
വിന്‍ഡോസ്‌ 8 നമുക്കും കിട്ടും വെറും 700 രൂപക്ക്. ഒന്ന് വാങ്ങി 3 പേര്‍ക് അപ്പം പോലെ പങ്കി  എടുകാം എന്ന് വ്യാമോഹിച്ച് എന്റെ പാവം ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോകിച്ച് ആ സംഭവം വാങ്ങി മൈയിലില്‍ ഇട്ടു.

ഇനി വിന്‍ഡോസ്‌ 8 ഡൌണ്‍ലോഡ് ചെയ്യണം അല്ലോ. ഒരു രാത്രി മുഴുവന്‍ ഇരുന്നു മേനോന്‍ ന്റെ ലാപ്ടോപില്‍ അതും നിര്‍വഹിച്ചു. 

ദാ ദിപ്പ്പോ ഇന്‍സ്റ്റോള്‍ ചെയ്യാം എന്നും പറഞ്ഞു ഞാന്‍ ഇരുന്നു. എന്നിട്ടോ ദേ കിടക്കുന്നു വീണ്ടും ഒരു പണി. എന്റെ മേനോന്‍ സാറെ നിന്റെ സിസ്റ്റം മാത്രം എന്താ ഇങ്ങനെ, അതോ വിന്‍ഡോസ്‌ ചേട്ടന്‍ പറ്റിച്ചതാണോ - 74% എത്തുമ്പോള്‍ മാത്രം എന്തെ ഇവന്‍ ഇങ്ങനെ സഡന്‍  ബ്രേക്ക്‌ ഇടുന്നേ. വിന്‍ഡോസ്‌ ഇന്‍ ലവ് വിത്ത്‌ 74 !

ദൈവമേ ആശാന്‍ ചതിച്ചോ എന്നും പറഞ്ഞ് മേനോന്‍ സാബ് തലയില്‍ കൈ വച്ചപോള്‍ എനിക്കും തോന്നി അവനോട് ഒരു സഹതാപം. ഇരിക്കുന്ന ഒറിജിനല്‍ വിന്‍ഡോസ്‌ 7 കഴിഞ്ഞ 5 വര്‍ഷമായി ഒരുപാട് വെയിലും മഴയും കൊണ്ട് യാതൊരു കേടും  സംഭാവികാതെ നില്‍കുന്ന കണ്ടപ്പോള്‍ എനിക്ക് അസൂയ തോന്നിയിരുന്നു എന്നത് വാസ്തവം. മാസത്തില്‍ ഒരു തവണ സിസ്റ്റം ഫോര്‍മാറ്റ്‌ അടിക്കുന്ന എന്നെ പോലുള്ളവര്‍ക് അത് ഒരു അധ്ബുധമാണ് . സുല്ല് പറഞ്ഞു വീണ്ടും തുടങ്ങി. ഇരുട്ടില്‍ നിന്ന് ഓരോ തവണയും നീല വെളിച്ചത്തില്‍ വരുമ്പോള്‍ വിന്‍ഡോസ്‌ എത്ര മനോഹരിയാണ്. പണ്ടത്തെ നാല് നിറങ്ങളെ മറന്ന് വെറും ഒരു ആകാശ നീല വിടര്‍ത്തി നില്‍കുന്ന വിന്‍ഡോസ്‌ 8 നെ കാണുമ്പോള്‍ എന്തോ പോയ അണ്ണാനെ  പോലെ ഉണ്ട്.

കറങ്ങി കറങ്ങി ഒരു വിധം അവസാനിച്ച് തുടങ്ങുമ്പോള്‍ ഞങ്ങള്‍ പാതി ഉറക്കത്തില്‍ ആയിരുന്നു. അപ്പോഴാണ്‌ എനിക്ക് ഒരു സംശയം ആഫ്രിക്ക കാരണോ വിന്‍ഡോസ്‌ 8 ഉണ്ടാക്യെ.. എല്ലാ ഇടതും കറുപ്പ്. നടുവില്‍ നീല. കറുത്ത വര്‍ഗ്ഗത്തിന്റെ നിറം. അവരുടെ തെളിഞ്ഞ നീല ആകാശം. 


Read more