അവൾ അവനെ ഈ ലോകത്തിൽ ആരേക്കാളും വെറുത്തു; അവൻ അവളെ ഈ ലോകത്തെ എല്ലാവരേക്കാളും ഇഷ്ടപ്പെട്ടു. അർത്ഥമില്ലാത്ത ബന്ധങ്ങൾ. ഇനി അവർ ഈ ജീവിതത്തിൽ കണ്ടുമുട്ടുവാൻ പോവുന്നേ ഇല്ല. എങ്കിലും അവന് ആ ഓർമ്മകൾ ഒരു ചുടു കണ്ണുനീരിന്റെ വിങ്ങലായ് കൊണ്ടുനടന്നു. ഓരോ യാത്രയിലും അവളും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോയ്. മാറ്റങ്ങൾ ഇല്ലാത്ത ജീവിതം ഓരോ ദിനവും വീർപ്പുമുട്ടലിന്റെ ചൂടേറ്റു വാടി തുടങ്ങിയിരുന്നു. രാത്രിയിലെ തണുത്ത കാറ്റും ചാറി അടുകുന്ന ഈറൻ മേഘവും അവളെ ഓർകുവാനുള്ള നിമിഷങ്ങളായ് മാറി. ഇന്നും അവൻറെ മുന്നിൽ ഒരു പാവാടക്കാരി കാന്താരി ആണവൾ. കാലം നിറം നൽകാത്ത ഫോട്ടോ നോകി കാത്തിരിക്കാൻ പറയാതെ പോയ കാമുകിയെ നോക്കും പോലെ ഇരുന്ന് പലപ്പോഴും അവൻ മന്ധഹസിക്കുമായിരുന്നു. ജീവിതത്തിൻറെ ശൂന്യതയിൽ നിറം പകരാൻ ഒപ്പം ഉണ്ടായിരുന്നവർ ഒരുപാട് ശ്രമിച്ചപ്പോഴും സ്വന്തം ജീവിതം ഒരു പരാജയം ആയികഴിഞ്ഞിരികുന്നു എന്നവൻ വിശ്വസിച്ചു. പലപ്പോഴും സത്യങ്ങൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം ഭ്രാന്ധമായ് പോയ് കഴിഞ്ഞിരിക്കുന്നു അവന്റെ ചിന്താ ശേഷി.
നിന്നെ കുറിച്ചോർത്ത് നിമിഷങ്ങളിൽ കവിഞ്ഞ് വിഷമങ്ങൾ പങ്കിടാൻ ഞാൻ നിനക്കൊപ്പം ഉണ്ടാവില്ല. നാം വെറും വഴിയാത്രക്കാർ. കേൾകുന്നതും കാണുന്നതും എഴുതി മറക്കുന്ന ജന്മങ്ങൾ. നിന്നിലേക്ക് ഞാൻ ഒരു വെളിച്ചമാകാം പക്ഷെ നീ എന്നെ നിന്റെ ഇരുട്ടിലേക്ക് കൈവലിക്കരുത്. എനിക്ക് ഇനിയും നടക്കേണ്ടതുണ്ട്. നീ വിശ്വസികുക പ്രണയം സത്യമാണെങ്കിൽ അത് നീ കണ്ടെത്തുക. കാലം തിരിച്ചു വരാൻ പഠിച്ചിട്ടില്ല. ഈ ജീവിതം നിനക്ക് സ്വന്തം. ചങ്ങലകൾ പിണയാത്ത നിൻറെ യാത്ര തെരോട്ടമാക്കണം. നിൻറെ പരാജയ ബോധം കുറ്റബോധത്തെക്കാൾ നിന്നെ അലട്ടുന്നു. ഈ ലോകം നിന്നെ കണ്ടിരുനില്ല, ഇനി കാണുകയുമില്ല; നീ തേടുന്നത് സഹാനുഭൂധി ആണെങ്കിൽ നീ മരികുക.
അവൻ പിന്നെയും മൂകതയിലേക്ക് പോയി. ചിന്തികയാവം. ഞാൻ യാത്ര തിരികുക്കയാണ്, ഇനിയും തീരാത്ത പ്രണയത്തിന്റെ ആവേശത്തിൽ ഞാൻ നടന്നകലുമ്പോൾ അവൻ വിങ്ങി പൊട്ടി കരയുന്നുണ്ടായിരുന്നു.