കാഴ്ച്ചപോലെ മറഞ്ഞു തുടങ്ങുകയാണ് ഞാൻ ജീവിച്ചുതീർത്ത ഇന്നലെകൾ. "മറകുക എന്നാൽ മ്രിതിയാണ്" എന്നെവിടയോ വായിച്ചുറച്ചു പോയ മനസിനെ ആശ്വസിപ്പികുവാൻ മഴ തുള്ളികൾ നീർചാലുപോൽ ഒഴുകി നടന്നു. മുഖ പുസ്തകത്തിന്റെ കൂട്ടുകൂടലിൽ മൗനം കുടിച്ചിരുന്ന എന്റെ പ്രിയപെട്ട അപരിചിതരെ നിഷ്കരുണം ഒഴിവാകുമ്പോൾ ആയിരത്തിൽ നിന്നും കൂപ്പുകുത്തിയ വാർത്ത ആരും ശ്രദ്ധിച്ചില്ല.
ഒരിക്കൽ ഉപേക്ഷിച്ച നിറങ്ങൾ ഇനി ഒരികലും ബിന്ദാസിനാൽ എന്റെ വസ്ത്രങ്ങൾ നനയാതിരികട്ടെ. നാട് , സ്കൂൾ, കോളേജ്, ജോലി, എന്നിങ്ങനെ കണ്ടുമുട്ടിയ മുഖങ്ങൾ മറന്നു തുടങ്ങുമ്പോൾ ചിലരെ വിട്ടുകൊടുക്കാൻ വയ്യാതെ ഞാൻ നിന്ന് പോയി. ഒരിക്കലും ഉപേക്ഷികില്ലെന്നു കരുതിയ പലതും പ്രായത്തിന്റെ അറിവിൽ മരവിച്ചുപോയ തലോടലായ് എനിക്ക് അനുഭവപെട്ടു. പരിചിതമായ മുഖങ്ങൾ മുന്നിലൂടെ കടന്നു പോകുമ്പോഴും അവരെ വിളിക്കുവാൻ എനിക്ക് ആയില്ല. അവർ എന്നെ മറന്നു പോയ് കാണുമോ ? ഇല്ല. അവരെ എന്റെ കണ്ണുകൾക് പരിചിതമാണ്. പക്ഷെ ഓർമയിൽ അവരുടെ പേരുകൾ മാഞ്ഞ് ഇല്ലാതായിരിക്കുന്നു.
മനപൂർവ്വം മറന്നു കളയാൻ ശ്രമിച്ചവയെല്ലാം നിറഞ്ഞു നിൽകുന്നു.
ഇനി എനിക്ക് ഒന്നേ പറയാൻ ഉള്ളു
ഗെറ്റ് ലോസ്റ്റ്
0 comments:
Post a Comment