
ആദ്യമായി ഓഫീസിൽ എത്തുന്ന ഒരു അനുഭവം വേറെ തന്നെ. പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ പൊരിചെടുകുന്ന ഹോട്ടൽ പോലുള്ള ഇടങ്ങളിൽ. ഇതിനു മുൻപും ഞാൻ ഒരുപാട് ഓഫീസ് മുറികളിൽ കടന്നു ചെന്നിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം എനിക്ക് സന്ദർശകന്റെ ഭാവമായിരുന്നു. ഒരു വർഷം നീണ്ട തയ്യാറെടുപ്പിൽ പുതുമകൾ ഒന്നും ഇല്ലാതെ ഐഡി കാർഡും അക്സെസ് കാർഡും വാങ്ങി കാബിനിൽ ചെന്നിരുന്നപോൾ...