വരിക മലയാളമേ
എന്‍ ജ്വല്പനങ്ങള്‍ കേട്ട് മടങ്ങുക
ഇന്നു നീ.
എന്‍ സുന്ദര സ്വപ്നങ്ങളെ
വരികളായ് ഒഴുക്കുക-
ഈ കാമുകിക്കായ് നല്‍കുവാന്‍
ഞാന്‍ കരുതിവച്ച രക്ത പുഷ്പങ്ങളായ്....
മനസിലും താമസായ്, കാലങ്ങള്‍--
എന്നെ ഉപേക്ഷികവേ
തിരികെ വരാം;
നമ്മുക്ക് അന്ന് ഒരുമിച്ചു കൂടാം,
ഒരു മഴയുള്ള സന്ധ്യയില്‍..
മഴതുള്ളികള്‍ ഉതിരുന്ന ഉമ്മര കോലായില്‍
വരികള്‍ വിരിച്ചിട്ടു നൃത്തം ചവിട്ടിടാം.
അത് വരേയ്ക്കും ഞാന്‍ കാത്തു സൂക്ഷിക്കാം
എന്‍റെ ഓര്‍മയില്‍ ആരോ പകര്‍ന്നിട്ട
അക്ഷരങ്ങള്‍
ജിലേബി വിതറിയ ചിത്രം കണക്കെ
ആരോ പരിഹസിച്ച് പറഞ്ഞ
നിന്നെ ഓര്‍ത്ത്....