-->
ഓരോ നെൽമണി സൂക്ഷിച്ചു വച്ച് ഒരുപാട് വലുതാവുമ്പോൾ മക്കൾക്കോ അവരുടെ മക്കൾക്കോ നൽകാൻ കാത്തിരിക്കും പോലെ എല്ലാവർക്കും അറിവിൻറെ കടുകുമണി വലുപത്തിൽ ഒരു ബാല്യം ഉണ്ടാവും. അന്നത്തെ കുഞ്ഞു ചിന്തകൾ ഇന്നോർകുമ്പോൾ ചിരികാനും ചിരിപ്പിക്കാനും കഴിയുന്ന സുന്ദരമായ  ഓർമകളാണ്‌

ചോദ്യങ്ങളും ഉത്തരങ്ങളും കലഹികാത്ത ബാല്യം.ഓരോ കാഴ്ചയും പുതിയ സംശയങ്ങൾ. തേടിയും ചോദിച്ചും മനസിലാകിയും ഓരോ ദിവസങ്ങൾ. കുന്നുകൂടുന്ന സംശയങ്ങൾക്ക്  ഉത്തരം തരാൻ വിസമ്മതികുന്ന മുതിർന്നവർ. അങ്ങനെ

Read more

യാത്രകൾകൊടുവിൽ



കാലം ഒരുപാട് മാറ്റങ്ങളിലൂടെ തട്ടിയും തലോടിയും ഇന്ന് എന്നെ പ്രതീക്ഷയുടെ നിലാവത്ത് നിർത്തിയിരിക്കുന്നു.രണ്ടു വർഷത്തെ കഥകളുമായി ട്രെയിൻ കയറുമ്പോൾ ചെന്നൈ എനിക്ക് സമ്മാനിക്കാൻ മറന്നു പോയ കുറേ ശീലങ്ങൾ ഇല്ലാതെ ആ മഴകാലത്ത് വീട്ടിലേക്ക് ചേക്കേറുമ്പോൾ നാളെയുടെ സന്ധ്യകൾ ഓർക്കാപുറത്തായിരുന്നു.
 
പ്രതീക്ഷയുടെ പാപ ഭാരമില്ലാതെ ജീവിതത്തിൻറെ വസന്തം ഇവിടെയാണ്‌ എന്നുറക്കെ പറയാൻ വീണ്ടും പഠിക്കാൻ ചേർന്ന എന്നെ ഓർത്ത് ആരെങ്കിലും അസൂയ പൂണ്ടാൽ മറുപടി നൽകാൻ ഒന്നുമില്ല.

നാനോ നീയോ കണ്ടുമുട്ടും എന്നറിയാതെ, നമ്മൾ നല്ല കൂട്ടുകാരവും എന്ന് ചിന്തികാതെ, സങ്ങടങ്ങൾ ചിരികളിൽ ഒളിപികാതെ, ജീവിതത്തിൻറെ യാത്രയിൽ വെറുമൊരു സഹപാടിയായി നാളെയുടെ ചിന്തകളിൽ ഊർജമായി പുതിയ കാലത്തിൻറെ മാതൃകയായി നടന്നു നീങ്ങുന്നു.

വാക്കുകൾ വിങ്ങലുകളായി ഓർത്തെടുക്കാൻ പടിപികാതെ പോയ ഒരായിരം പുതിയ ശീലങ്ങൾകും നന്ദി.
Read more

അപക്വമായ ചിന്തകളിലൂടെ

അവൾ അവനെ ഈ ലോകത്തിൽ ആരേക്കാളും വെറുത്തു; അവൻ അവളെ ഈ ലോകത്തെ എല്ലാവരേക്കാളും ഇഷ്ടപ്പെട്ടു. അർത്ഥമില്ലാത്ത ബന്ധങ്ങൾ. ഇനി അവർ ഈ ജീവിതത്തിൽ കണ്ടുമുട്ടുവാൻ പോവുന്നേ ഇല്ല. എങ്കിലും അവന് ആ ഓർമ്മകൾ ഒരു ചുടു കണ്ണുനീരിന്റെ വിങ്ങലായ്  കൊണ്ടുനടന്നു. ഓരോ യാത്രയിലും അവളും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ചു പോയ്‌. മാറ്റങ്ങൾ ഇല്ലാത്ത ജീവിതം ഓരോ ദിനവും വീർപ്പുമുട്ടലിന്റെ ചൂടേറ്റു വാടി തുടങ്ങിയിരുന്നു. രാത്രിയിലെ തണുത്ത കാറ്റും ചാറി അടുകുന്ന ഈറൻ മേഘവും അവളെ ഓർകുവാനുള്ള നിമിഷങ്ങളായ് മാറി.   ഇന്നും അവൻറെ മുന്നിൽ ഒരു പാവാടക്കാരി കാന്താരി ആണവൾ. കാലം നിറം നൽകാത്ത ഫോട്ടോ നോകി കാത്തിരിക്കാൻ പറയാതെ പോയ കാമുകിയെ നോക്കും പോലെ ഇരുന്ന് പലപ്പോഴും അവൻ മന്ധഹസിക്കുമായിരുന്നു.  ജീവിതത്തിൻറെ ശൂന്യതയിൽ നിറം പകരാൻ ഒപ്പം ഉണ്ടായിരുന്നവർ ഒരുപാട് ശ്രമിച്ചപ്പോഴും സ്വന്തം ജീവിതം ഒരു  പരാജയം ആയികഴിഞ്ഞിരികുന്നു എന്നവൻ  വിശ്വസിച്ചു. പലപ്പോഴും സത്യങ്ങൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം ഭ്രാന്ധമായ് പോയ്‌ കഴിഞ്ഞിരിക്കുന്നു അവന്റെ ചിന്താ ശേഷി.

നിന്നെ കുറിച്ചോർത്ത് നിമിഷങ്ങളിൽ കവിഞ്ഞ് വിഷമങ്ങൾ പങ്കിടാൻ ഞാൻ നിനക്കൊപ്പം ഉണ്ടാവില്ല. നാം വെറും വഴിയാത്രക്കാർ. കേൾകുന്നതും കാണുന്നതും എഴുതി മറക്കുന്ന ജന്മങ്ങൾ. നിന്നിലേക്ക്‌ ഞാൻ ഒരു വെളിച്ചമാകാം പക്ഷെ നീ എന്നെ നിന്റെ ഇരുട്ടിലേക്ക് കൈവലിക്കരുത്. എനിക്ക് ഇനിയും നടക്കേണ്ടതുണ്ട്. നീ വിശ്വസികുക പ്രണയം സത്യമാണെങ്കിൽ അത് നീ കണ്ടെത്തുക. കാലം തിരിച്ചു വരാൻ പഠിച്ചിട്ടില്ല. ഈ ജീവിതം നിനക്ക് സ്വന്തം. ചങ്ങലകൾ പിണയാത്ത നിൻറെ യാത്ര തെരോട്ടമാക്കണം. നിൻറെ പരാജയ ബോധം കുറ്റബോധത്തെക്കാൾ നിന്നെ അലട്ടുന്നു. ഈ ലോകം നിന്നെ കണ്ടിരുനില്ല, ഇനി കാണുകയുമില്ല; നീ തേടുന്നത് സഹാനുഭൂധി ആണെങ്കിൽ നീ മരികുക.
അവൻ പിന്നെയും മൂകതയിലേക്ക് പോയി. ചിന്തികയാവം. ഞാൻ യാത്ര തിരികുക്കയാണ്, ഇനിയും തീരാത്ത പ്രണയത്തിന്റെ ആവേശത്തിൽ ഞാൻ നടന്നകലുമ്പോൾ അവൻ വിങ്ങി പൊട്ടി കരയുന്നുണ്ടായിരുന്നു.  
Read more

First day in Office

ആദ്യമായി ഓഫീസിൽ എത്തുന്ന ഒരു അനുഭവം വേറെ തന്നെ. പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ പൊരിചെടുകുന്ന ഹോട്ടൽ പോലുള്ള ഇടങ്ങളിൽ. ഇതിനു മുൻപും ഞാൻ ഒരുപാട് ഓഫീസ് മുറികളിൽ കടന്നു ചെന്നിട്ടുണ്ട്. പക്ഷെ അപ്പോഴെല്ലാം എനിക്ക് സന്ദർശകന്റെ ഭാവമായിരുന്നു. ഒരു വർഷം നീണ്ട തയ്യാറെടുപ്പിൽ പുതുമകൾ ഒന്നും ഇല്ലാതെ ഐഡി കാർഡും അക്സെസ് കാർഡും വാങ്ങി കാബിനിൽ ചെന്നിരുന്നപോൾ ഞാൻ അറിഞ്ഞിരുനില്ല അത്   17 സീറ്റർ എന്ന പ്രമുഗരുടെ വിഹാര കേന്ദ്രമാണെന്ന്. 


എനികായ്‌ പുതുക്കി പണിത സിസ്റ്റം എത്തി.  ലോഗിൻ ചെയ്യാൻ തുടങ്ങുമ്പോഴേ എറെർ. ഒരുവഴിക്ക് വിൻഡോസ്‌ ഡെസ്ക്ടോപ്പ് സെറ്റപ്പ് ചെയ്തു വരുന്നിടക്ക് അടുത്തുള്ള മലബാർ ബിരിയാണി സെന്റെറിൽ ചെന്ന് കേരള സ്പെഷ്യൽ മീൽസ് കഴിച്ചു. കുത്തരിയും മത്തൻ ഓലനും നാടൻ കോഴി കറിയും എന്നെ എന്നും അങ്ങോട്ട്‌ എത്തിക്കും എന്നുറപ്പായി.  


വെബെക്സ് ലോഗിണ്‍ ചെയ്ത് എൻറെ കൂട്ടുകാരെ തപ്പി തുടങ്ങി. ജിൻസും, പ്രവീണും, രഹ്ഷാദും, സനുവും, മിനുവും ഒക്കെ എനികുമുന്നിൽ തെളിഞ്ഞുവന്നു.   


പുതിയ കാര്യങ്ങൾ പറഞ്ഞു തരാൻ എന്റെ കൂട്ടുകാർ വന്നു പോയ്‌ കൊണ്ടിരുന്നു. അതിനിടയിൽ "നെഞ്ചോടു ചേർത്ത്" എന്നൊരു ഗാനം അറികത്തായ്‌  ആരോമൂളി. അവരെ ഞാൻ കണ്ടിട്ടുണ്ട്. കഴിഞ്ഞ ആഴിച്ച സ്റ്റാർ ബാസാറിൽ വച്ച് മിനു വിനൊപ്പം. സ്മിത ചേച്ചി എന്നാണ് ടീമിലെ തമിഴന്മാർ വിളികുന്നത്. എൻറെ ടീം അല്ലാതോണ്ട് ഞാൻ സംസാരിക്കാൻ നിന്നില്ല.  പക്ഷെ കുറച്ചു സമയം കഴിഞ്ഞ് അവർ എൻന്റെ കാബിനിൽ വന്നു പേരു ചോദിച്ചു. മിനുവിന്റെ  ഫ്രണ്ട് അല്ലെ.... 


ഞാൻ ബാഗ്‌ എടുത്ത് ലിഫ്റ്റ്‌ എത്തി. മാനേജർ ക് ഒരു കാൾ ചെയ്ത് - ആം ലീവിങ്ങ് നവ് , എന്നും പറഞ്ഞ് പോയി.   



Read more

ഒന്ന് പോടപ്പാ

കാഴ്ച്ചപോലെ മറഞ്ഞു തുടങ്ങുകയാണ് ഞാൻ ജീവിച്ചുതീർത്ത ഇന്നലെകൾ. "മറകുക എന്നാൽ മ്രിതിയാണ്" എന്നെവിടയോ വായിച്ചുറച്ചു  പോയ മനസിനെ ആശ്വസിപ്പികുവാൻ മഴ തുള്ളികൾ നീർചാലുപോൽ ഒഴുകി നടന്നു. മുഖ പുസ്തകത്തിന്റെ കൂട്ടുകൂടലിൽ മൗനം കുടിച്ചിരുന്ന എന്റെ പ്രിയപെട്ട അപരിചിതരെ നിഷ്കരുണം ഒഴിവാകുമ്പോൾ ആയിരത്തിൽ നിന്നും കൂപ്പുകുത്തിയ വാർത്ത‍ ആരും ശ്രദ്ധിച്ചില്ല. 

ഒരിക്കൽ ഉപേക്ഷിച്ച നിറങ്ങൾ ഇനി ഒരികലും ബിന്ദാസിനാൽ എന്റെ വസ്ത്രങ്ങൾ നനയാതിരികട്ടെ. നാട് , സ്കൂൾ, കോളേജ്, ജോലി, എന്നിങ്ങനെ കണ്ടുമുട്ടിയ മുഖങ്ങൾ മറന്നു തുടങ്ങുമ്പോൾ ചിലരെ വിട്ടുകൊടുക്കാൻ വയ്യാതെ ഞാൻ നിന്ന് പോയി.   ഒരിക്കലും ഉപേക്ഷികില്ലെന്നു കരുതിയ പലതും പ്രായത്തിന്റെ അറിവിൽ മരവിച്ചുപോയ തലോടലായ്‌ എനിക്ക് അനുഭവപെട്ടു.  പരിചിതമായ മുഖങ്ങൾ  മുന്നിലൂടെ കടന്നു പോകുമ്പോഴും അവരെ വിളിക്കുവാൻ എനിക്ക് ആയില്ല. അവർ എന്നെ മറന്നു പോയ്‌ കാണുമോ ? ഇല്ല. അവരെ എന്റെ കണ്ണുകൾക് പരിചിതമാണ്. പക്ഷെ ഓർമയിൽ അവരുടെ പേരുകൾ  മാഞ്ഞ് ഇല്ലാതായിരിക്കുന്നു.  

മനപൂർവ്വം  മറന്നു കളയാൻ ശ്രമിച്ചവയെല്ലാം നിറഞ്ഞു നിൽകുന്നു.  
ഇനി എനിക്ക് ഒന്നേ പറയാൻ ഉള്ളു
ഗെറ്റ് ലോസ്റ്റ്‌ 

Read more

നമ്മുടെ ജിലേബി


വരിക മലയാളമേ 
എന്‍ ജ്വല്പനങ്ങള്‍ കേട്ട് മടങ്ങുക
ഇന്നു നീ. 
എന്‍ സുന്ദര സ്വപ്നങ്ങളെ 
വരികളായ് ഒഴുക്കുക-
ഈ കാമുകിക്കായ്‌ നല്‍കുവാന്‍ 
ഞാന്‍ കരുതിവച്ച രക്ത പുഷ്പങ്ങളായ്....
മനസിലും താമസായ്, കാലങ്ങള്‍--
എന്നെ ഉപേക്ഷികവേ 
തിരികെ വരാം;
നമ്മുക്ക് അന്ന് ഒരുമിച്ചു കൂടാം,
ഒരു മഴയുള്ള സന്ധ്യയില്‍..
മഴതുള്ളികള്‍ ഉതിരുന്ന ഉമ്മര കോലായില്‍
വരികള്‍ വിരിച്ചിട്ടു നൃത്തം ചവിട്ടിടാം.
അത് വരേയ്ക്കും ഞാന്‍ കാത്തു സൂക്ഷിക്കാം
എന്‍റെ ഓര്‍മയില്‍ ആരോ പകര്‍ന്നിട്ട 
അക്ഷരങ്ങള്‍
ജിലേബി വിതറിയ ചിത്രം കണക്കെ 
ആരോ പരിഹസിച്ച് പറഞ്ഞ 
നിന്നെ ഓര്‍ത്ത്....
Read more

എന്‍റെ മഴകാലം

മഴ ഒരു അധ്ബുധമായി തോന്നിയ കുട്ടികാലം
അച്ഛന്‍റെ കയ്യില്‍ തൂങ്ങി ആദ്യമാദ്യം സ്കൂളില്‍ പോകുന്ന കാലം മുതലേ ഞാന്‍  മഴയെ ശരിക്കും ഉമ്മവച്ചു തുടങ്ങി.
അമ്മയെ പറ്റിച്ച്  കളിയ്ക്കാന്‍ പോയ മഴ ദിങ്ങങ്ങളും, 
വീടിനു മുന്നിലൂടെ ഒഴുകി വരുന്ന മഴ  വെള്ളത്തില്‍ കടലാസ് തോണികള്‍ വിടുന്ന സന്ധ്യകളും, അവധി ദിനങ്ങള്‍ കൂട്ടുകാരുമൊത്തു വെള്ളം നിറഞ്ഞ വയല്‍ വരമ്പിലൂടെ കള്ളനും പോലീസും കളിയും എല്ലാം എന്‍റെ മാത്രം സ്വകാര്യ അഹങ്ങാരം (എല്ലാ മലയാളിക്കും ഉണ്ടാവും).
ഇന്നലെ പെയ്ത മഴയില്‍ മഴ തുള്ളികള്‍ താങ്ങി വിവശയായ് താഴ്ന്നു നില്‍കുന്ന മര കൊമ്പുകള്‍ ഉലുത്തി നീരാടുന്നതും അന്ന് എന്‍റെ പുഞ്ചിരി ആയിരുന്നു. 
പിന്നെയും കുറച്ചു വളര്‍ന്നപോള്‍ മഴയില്‍ ഫുട്ബോള്‍ കളി ഒരു ആവേശമായി. 
നേരം തെറ്റിവന്ന മഴയില്‍ പീടിക തിണ്ണമേല്‍ കേറി ഇറയില്‍ ഇറ്റിറ്റു വീഴുന്ന മഴ വെള്ളം കയ്യാല്‍ തട്ടി കളിക്കാന്‍ തോനുന്നു. 
ഇനിയും തിരിച്ചുവരാന്‍ നമ്മള്‍ ആഗ്രഹിക്കുന്ന ഒരുപാട് നന്മകളുടെ വസന്ത കാലം. 
മഴയുടെ ഭാവഭേദങ്ങള്‍ പലപ്പോഴും പത്ര താളുകളില്‍ നിരത്തി വച്ച വിനാശങ്ങളെ മറന്നാല്‍ ഓരോ മഴയും എത്ര സുന്ദരി.
കാലമെത്ര കടന്നുപോയാലും ഓരോ മഴകാലവും നമുക്കു സമ്മാനിച്ച സുന്ദരനിമിഷങ്ങള്‍ക് ഈ ആകാശത്തോട് ഒരായിരം നന്ദി പറയാം.

മഴ ഒരു അനുഭൂധിയാണ് 
പ്രണയത്തെയും വിരഹത്തെയും ഒരുപോലെ ചാലിച്ച് എടുക്കുന്ന ജീവിതത്തിന്‍റെ നേര്‍കാഴ്ച. 
മനസിന്‍റെ എല്ലാ ഭാവങ്ങള്‍കും സംഗീതം ഒരുക്കുന്ന അപൂര്‍വ താളം. 
തനിച്ച് മഴയെ പുല്‍കാന്‍ ഒരുപാട് ഇഷ്ടമാണെങ്കിലും നമ്മള്‍ പിന്നെയും കാത്തിരിക്കും ഒരു കൂട്ടിനായി.

എന്‍റെ  ഏറ്റവും വലിയ ആഗ്രഹം ഇവിടെ കുറികട്ടെ:
തിമിര്‍ത്തു പെയുന്ന മഴ നോക്കി
കാറ്റില്‍ അതിന്‍റെ ചാറ്റല്‍ ഏറ്റു ചൂട് ചായ കുടിക്കാന്‍ എന്‍റെ പ്രിയപെട്ടവള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍..... 

Read more