-->

നിന്നെ മറക്കുകയെന്നാല്‍ മൃതിയാണ്

malayalam poet Nandhitha
Nandhitha malayalam poet
വിവാഹത്തിനുമുന്പ് നന്ദിതക്ക്, അവളുടെ കവിതകള്ക്ക് ചിലങ്കയണിയിച്ച ഒരു പ്രണയമുണ്ടായിരുന്നു. മതങ്ങളുടേയും, ബന്ധുക്കളുടേയും എതിപ്പുകള്‍ കാരണം ആ വിവാഹം നടക്കാതിരുന്നതിനാല്‍ നന്ദിത സ്വന്തം മാതാപിതാക്കളില്‍ നിന്നും അകന്നു. പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അജിത് എന്ന കൂലിപണിക്കാരനെ നന്ദിത വിവാഹം കഴിച്ചത് അവരോടുള്ള പ്രതികാരമായ്‌ കാണേണ്ടിയിരിക്കുന്നു‍. "ഒരിക്കലും അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലെന്നറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ബത്തേരിക്കാരനായ അജിത്തിനെ വിവാഹം കഴിച്ചത്. ഒരു വാശിതീര്ക്കനലായി വേണം അതിനെ കാണാന്‍" എന്ന് നന്ദിതയുടെ കവിതകളുടെ മുഖവുരയില്‍ എഴുതിയിട്ടുള്ളതും, "അജിത്തും നന്ദിതയും തമ്മില്‍ പ്രണയമുണ്ടായിരുന്നോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല" എന്ന നന്ദിതയുടെ അമ്മ, പ്രഭാവതിയുടേയും വാക്കുകളും ഇതിന് അടിവരയിടുന്നു. വിവാഹത്തിന് മുമ്പ് തന്നെ, തന്നെകുറിച്ച് എല്ലാം തുറന്നു പറഞ്ഞിരുന്ന നന്ദിതയെ, അജിത്ത് ആത്മാര്ത്ഥുമായും സ്നേഹിച്ചിരുന്നു. എന്നാല്‍ നന്ദിതക്ക് അജിത്തിനോടുണ്ടായിരുന്നത് സ്നേഹമോ അതോ പ്രണയ നഷ്ടത്തിന് കാരണക്കാരായവരോട് പ്രതികാരം ചെയ്യാന്‍ കണ്ടത്തിയ കാമുകനോ? നന്ദിതക്ക് ഇതു രണ്ടുമായിരുന്നു അജിത്ത് എന്നുവേണം കരുതാന്‍.നന്ദിത താങ്കളെ ആത്മാര്ത്ഥസമായും സ്നേഹിച്ചിരുന്നുവോ എന്ന ചോദ്യത്തിന്, കണ്ണില്‍ പടര്ന്നദ നനവിനെ മറച്ചുകൊണ്ട്, "അവള്ക്ക് എന്നെ ജീവനായിരുന്നു, എന്നോളം അവള്‍ മറ്റാരയും സ്നേഹിച്ചിരുന്നില്ല" എന്ന മറുപടിയായിരുന്നു അജിത്തിന്. ജീവിതത്തില്‍ ഒരിക്കല്‍‌പോലും ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടിരുന്നില്ല എന്നും, വിവാഹത്തിനുമുന്പുംക ശേഷവും ഒരിക്കലും അവള്‍ തന്നോട് ഒന്നും ആവശ്യപ്പെട്ടിരുന്നില്ലന്നും അജിത്ത് പറയുന്നു. അജിത്തിന്റെ പരിമിതികളേയും, ഇല്ലായ്മകളേയും അറിഞ്ഞ് എന്നും കൂടനിന്ന ഒരു ഉത്തമ ഭാര്യയായിരുന്നു നന്ദിത എന്ന് അജിത്ത് തന്നെ പറയുന്നു.

വിവാഹത്തിനു ശേഷം നന്ദിത മുട്ടില്‍, മുസ്ലിം ഓര്ഫ്നേജ്‌ കോളേജില്‍ മറ്റൊരാളുടെ ലീവ് വേക്കന്സിയയില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. സ്വന്തം വീട്ടിലേക്ക് നടന്ന് പോകാന്‍ മാത്രം ദൂരമേയുള്ളൂ എന്നിരിക്കിലും എന്നും അജിത്തിന്റെ വീട്ടില്‍ നിന്നാണ് നന്ദിത ജോലിക്ക് പോയി വന്നിരുന്നത്. ഇതിനിടയില്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് നന്ദിത അജിത്തിനെയും കൂട്ടി ഒരിക്കല്‍ സ്വന്തം വീട്ടിലേക്ക് പോയി. ആരയക്കയോ തോല്പിച്ച ഒരു വിജയീ ഭാവം അന്ന് അവളുടെ മുഖത്ത് നിഴലിച്ചിരുന്നു. ഒടുത്തൊരുങ്ങുന്നതില്‍ അധികം താല്പര്യം ഇല്ലതിരുന്ന അവള്‍ അന്ന് നന്നായ് അണിഞ്ഞൊരുങ്ങി, എങ്ങനെയുണ്ട് എന്ന് അജിത്തിനോട് അഭിപ്രായവും ആരാഞ്ഞ്, സീമന്ത രേഖയില്‍ സുന്ദൂരവുമണിഞ്ഞ് സന്തോഷവതിയായാണ് അജിത്തിനൊപ്പം പോയത്. ബൈക്കില്‍ നന്ദിതയെ വീടോളം കൊണ്ടുവിട്ടിട്ട് അവള്‍ വരുന്നതും കാത്ത് അജിത് ഗേറ്റില്‍ കാത്തു നിന്നു. വീട്ടിലേക്ക് ക്ഷണിക്കപ്പെടാഞ്ഞതിനാല്‍ നന്ദിതയും അജിത്തിനെ നിര്ബൂന്ധിച്ചില്ല. മരുമകന്‍ ഗേറ്റില്‍ കാത്തു നില്ക്കു്ന്നു എന്നറിയുമ്പോള്‍ മാതാപിതാക്കള്‍ അജിത്തിനെ വീട്ടിലേക്ക് ക്ഷണിക്കുമന്ന് അവള്‍ വൃഥാ പ്രതീക്ഷിച്ചിട്ടുണ്ടാവാം. തന്റെ ഭര്ത്താ വിനെ ക്ഷണിക്കപ്പെടാത്ത വീട്ടിലേക്ക് പിന്നീട് പോകാന്‍ നന്ദിതയും ഇഷ്ടപ്പെട്ടില്ല. എന്നാല്‍ എപ്പോള്‍ പോകണമന്നു തോന്നിയാലും ഞാന്‍ കാരണം പോകാതിരിക്കേണ്ട എന്നു അജിത്ത് പറഞ്ഞതനുസരിച്ച് ഇടക്കൊക്കെ നന്ദിത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ ഒരിക്കല്‍ പോലും ക്ഷണിക്കപ്പെടാതിരുന്നിട്ടും, നന്ദിത വരുന്നതും കാത്ത് അജിത്ത് ബൈക്കുമായ് ഗേറ്റില്‍ തന്നെ കാത്തു നിന്നു. അതില്‍ ഒരു പാട് വേദനിച്ചിരുന്ന നന്ദിത പിന്നീട് ഒറ്റക്കാണ് വീട്ടില്‍ പോയിരുന്നത്.

അജിത്തിനോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ലാത്ത നന്ദിത ഒരിക്കല്‍ പച്ച കല്ലു വച്ച ഒരു നാഗപട താലി വേണമന്ന ആഗ്രഹം പ്രകടിപ്പിച്ചു. സാമ്പത്തികമായ് ഞെരുക്കത്തിലായിരുന്ന അജിത്ത്, തനിക്ക് വിവാഹ സമ്മാനമായ് ലഭിച്ച മോതിരം അഴിച്ചു പണിത് നന്ദിതയുടെ ആഗ്രഹം സാധിച്ചുകൊടുത്തു. വിവാഹത്തിന് വാങ്ങി നല്കിചയ പച്ച പട്ടുസാരി ഞൊറിവിട്ടുടുത്ത് , പച്ചകല്ലു വച്ച നാഗപട താലിയും അണിഞ്ഞ് സന്തോഷവതിയായ് തന്റെ മുന്നില്‍ വന്ന നന്ദിത ഇന്നും അജിത്തിന്റെ കണ്ണിലുണ്ട്. നാട്ടില്‍ സ്വന്തമായ് ഒരു ജോലി കണ്ടെത്താന്‍ കഴിയാതിരുന്ന അജിത്ത്, സാമ്പത്തിക ഞെരുക്കങ്ങള്ക്കൊ ടുവില്‍ ഗള്ഫിില്‍ പോകാനായ് ബോംബയിലേക്ക് വണ്ടി കയറി. എന്നാല്‍ വിസ സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാല്‍ അജിത്തിന് രണ്ടുമാസത്തോളം ബോംബയില്‍ തന്നെ തങ്ങേണ്ടിവന്നു. അജിത്ത് നാട്ടിലില്ലാതിരുന്ന ആ ദിവസങ്ങളില്‍ എല്ലാ വെള്ളിയാഴ്ചകളിലും കോളജില്‍ നിന്നും നന്ദിത സ്വന്തം വീട്ടിലേക്ക് പോകുമായിരുന്നു. തിങ്കളാഴ്ച വൈകിട്ട് കോളജില്‍ നിന്നും വീണ്ടും ചീരാലിലെ അജിത്തിന്റെ വീട്ടിലേക്ക്........

നന്ദിത മരിക്കുന്നതിന്, രണ്ടാഴ്ചമുന്പ് അവള്‍ ബോംബയില്‍ അജിത്തിന്റെ അടുത്തേക്കുപോയി. അപ്പോള്‍ അജിത്തിന് ഇഷ്ടമുള്ള സിഗരറ്റും, ദിനേശ് ബീഡിയും, സീസണല്ലാത്തതിനാല്‍ ലഭ്യമല്ലാതിരുന്നിട്ടും, 

കൂട്ടുകാരിയും ഓര്ഫംനേജ് കോളജിലെ മലയാളം അധ്യാപികയുമായ ശ്രീലതയെയും കൂട്ട...ി നാടുനീളെ അലഞ്ഞ് മുത്താരം പൊടിയും ഒക്കെ അവള്‍ കൂടെ കരുതിയിരുന്നു. ബോംബയിലെ ദിവസങ്ങള്‍ ഒരുപാട് സന്തോഷത്തോടയായിരുന്നു അവള്‍ ചിലവിട്ടതന്ന് അജിത്ത് ഓര്ക്കു ന്നു. ബോംബയില്‍ നിന്നും തിരികെ മടങ്ങും മുന്പ്ം നഗരം ചുറ്റാനിറങ്ങിയ ഒരു വൈകുന്നേരം ദാദറിലെ മുന്തിയ ഒരു ടെക്‌സ്റ്റയില്‍ ഷോപ്പില്‍ നിന്നും അവള്ക്കി ഷ്ടപ്പെട്ട വസ്ത്രങ്ങള്‍ അജിത്ത് വാങ്ങികൊടുത്തു. അന്ന് വാങ്ങിയ ഒരു ചുരിദാറിന് ഇണങ്ങുന്ന ഷാള്‍ പത്തുകിലോമീറ്ററുകള്‍ ദൂരയുള്ള മറ്റൊരു ഷോപ്പിങ് മാളില്‍ പോയാണ് അവര്‍ വാങ്ങിയത്. സൗന്ദര്യവര്ദ്ധനക വസ്തുക്കളോട് അത്ര കമ്പമില്ലായിരുന്നങ്കിലും, ദിവസവും രണ്ടുതവണയങ്കിലും ലാക്ടോ കലാമിന്‍ ഉപയോഗിക്കുമായിരുന്ന നന്ദിതക്ക് പലതരത്തിലും സുഗന്ധത്തിലുമുള്ളവ അജിത്ത് വാങ്ങി നല്കിണ. മധുവിധുപോലെ സുന്ദര സുരഭിലമായ രണ്ടാഴ്ചത്തെ ആ അവധിക്കാലത്തിനുശേഷം, ദാദര്‍ സ്റ്റേഷനില്‍ നിന്നും മുത്തം നല്കിന നന്ദിത തിരികെപ്പോരുമ്പോള്‍, ഇനി അവളുടെ ചേതനയറ്റ ശരീരമാകും കാണേണ്ടിവരിക എന്ന് അജിത്ത് വിചാരിച്ചിരുന്നേയില്ല.

പൊതുവേ പ്രണയ രോഗികളില്‍ സാധാരണമന്ന് പറയപ്പെടുന്ന ആമവാതം അവസാനനാളുകളില്‍ നന്ദിതയെ കലശലായ് അലട്ടിയിരുന്നു. നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്ഡ്ക ചെയ്തുകൊള്ളാമെന്ന്. അന്നു രാത്രി വൈകിവന്ന ഫോണ്കോ്ള്‍ ആരുടേതായിരുന്നു?. അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്കോ്ള്‍ ആരുടേതായിരുന്നു? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ. എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം?. അതുമായ് അവസാനത്തെ ഫോണ്കോ്ളിനു ബന്ധമുണ്ടോ? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്കോകള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു?. എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്കോതള്‍ അവള്‍ തന്നെ അറ്റന്ഡ്ി ചെയ്തുകൊള്ളാമന്ന് നിര്ബ ന്ധം പിടിച്ചതും, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും? ആ ഫോണ്കോകള്‍ അറ്റന്ഡ്ഡ ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്ഷാത്തിലായിരുന്നു. കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍‌കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍‌കിയ ഷോളില്‍ ബാല്‍‌കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു. പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.

അജിത്തിനെ കണ്ടതിനു ശേഷം ഒരിക്കലും നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്നു വേണം ധരിക്കാന്‍. എന്നാല്‍ ചിരാലില്‍ ചിലവഴിച്ച അവധിക്കാലത്തിനു ശേഷം കോഴിക്കോട് ഫറൂക്കില്‍ അധ്യാപികയായ നന്ദിത, ദിവസവും അജിത്തിന് പ്രണയ ലേഖനങ്ങള്‍ എഴുതിയിരുന്നു. ഫോണും, മൊബൈലും ഒന്നും സാധാരണമല്ലാതിരുന്നതിനാല്‍ കത്തുകള്‍ മാത്രമായിരുന്നു ഏക ആശ്രയം. വടിവൊത്ത അക്ഷരത്തില്‍, പേജുകളോളം നീളമുള്ളവയായിരുന്നു ആ കത്തുകള്‍. എങ്ങനെ ഇത്രത്തോളം നീണ്ട പ്രണയ ലേഖനങ്ങള്‍ തുടര്ച്ച യായ് എഴുതാന്‍ കഴിയുന്നുവന്ന് അജിത്ത് അല്ഭുകതപ്പെട്ടിരുന്നു. ആ കത്തുകളില്‍ പലതും ഇന്നും അജിത്ത് സൂക്ഷിച്ചു വച്ചിരിക്കുന്നു. നന്ദിതയുടെ മരണത്തിനു മുന്പ്ള അവള്‍ കവിത എഴുതിയിരുന്നുവന്ന് അജിത്ത് പോലും അറിഞ്ഞിരുന്നില്ല. വീട്ടിലുള്ള ദിവസങ്ങളില്‍ പലപ്പോഴും പേനയും ബുക്കുമായ് വിദൂരതയിലേക്ക് നോക്കി ഇരിക്കാറുണ്ടായിരുന്നത് അജിത്ത് ഓര്ക്കു ന്നു. എന്നാല്‍ ഒരിക്കലും ഒന്നും എഴുതി കണ്ടില്ല. ഇത്തരം കാര്യങ്ങളിലൊന്നും താല്പര്യമില്ലാത്ത അജിത്ത് അതിലൊന്നും ശ്രദ്ധിച്ചുമില്ല. പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയ നന്ദിതയുടെ കവിതകള്‍, അവളുടെ മുഖചിത്രതോടുകൂടി പല പുസ്തകശാലകളിലെയും ചില്ലലമാരയില്‍ ഇരിക്കുന്നത് കണ്ടിട്ടും ഒരിക്കല്‍ പോലും അതൊന്ന് മറിച്ചു നോക്കാന്‍ അജിത്ത് ഇഷ്ടപ്പെട്ടില്ല എന്നതില്നി ന്നും കവിതകളോടുള്ള അജിത്തിന്റെ ബന്ധം മനസ്സിലാക്കാം. എന്തുകൊണ്ട് ഒരു കോപ്പി വാങ്ങിയില്ല, വെറുതേ ഒന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ല എന്ന ചോദ്യത്തിന് അത് കാണാനുള്ള ശക്തിയില്ല, എനിക്ക് നഷ്ടമാകേണ്ടത് എന്നേ നഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് കണ്ണില്‍ ഊറികൂടിയ നനവിനെ മറച്ചുകൊണ്ട് മുഖം തിരിച്ച് വിദൂരതയിലേക്ക് കണ്ണു നട്ടു. മുട്ടില്‍ ഓര്ഫതനേജ് കോളജില്‍ ലീവ് വേക്കന്സി യില്‍ പകരക്കാരിയായ് ജോലി ചെയ്തിരുന്ന നന്ദിതക്ക് ശമ്പളം ക്യത്യമായ് കിട്ടിയിരുന്നില്ല. മരിക്കുമ്പോള്‍ നല്ലൊരു തുക കോളജില്‍ നിന്നും ശമ്പളയിനത്തില്‍ നന്ദിതക്ക് കിട്ടാനുണ്ടായിരുന്നു. അത് കൈപ്പറ്റുവാന്‍ അജിത്തിന്റെ പേരില്‍ അധികാരപത്രം എഴുതി നല്കി്യിരുന്നു നന്ദിത. എന്നാല്‍ അജിത്ത് അതിലെ ഒരു ചില്ലി കാശുപോലും കൈപ്പറ്റാതെ, ആ തുകയ്ക്ക് നന്ദിതയുടെ പേരില്‍, കോളജില്‍ എന്ഡോ്വമെന്റ് ഏര്പ്പെ ടുത്താന്‍ മുന്‍‌കൈ എടുത്തതിന്റെ കാരണം എന്നും നന്ദിതയുടെ പേര് മായാതെ ഇവിടെ ഉണ്ടാകണം എന്ന ആഗ്രഹമായിരുന്നുവത്രേ.

മരണശേഷം നന്ദിതയുടെ ഇരുമ്പു പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറി തിരിച്ചേല്പിക്കുമ്പോള്‍ അതിലെ ചില താളുകള്‍ നഷ്ടപ്പെട്ടിരുന്നു എന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഡയറിയിലെ താളുകള്‍ നഷ്‌ടപ്പെട്ടിരുന്നു എന്നറിയുന്നത് പിന്നീട് മാത്രമാണന്നും, തന്നെ ആദ്യമായ് കാണുന്നതിനും മാസങ്ങള്‍ മുന്പ്ത എഴുതിയിരുന്ന ഡയറിയിലെ താളുകള്‍ നഷ്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ് എന്നും അജിത്ത് ചോദിക്കുന്നു. അജിത്തിന് എതിരായ് ഒരു വാക്ക് ആത്മസുഹ്യത്തായ ശ്രീലതയോടോ, സ്വന്തം വീട്ടുകാരോടുപോലും പറഞ്ഞിട്ടില്ലാത്ത നന്ദിത തന്റെ പഴയ ഡയറിയില്‍ അജിത്ത് കീറിമാറ്റാന്‍ തരത്തിലുള്ള ഒന്നും തന്നെ എഴുതിയിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍.

1985 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തിലായ് 59 കവിതകളെഴുതിയ നന്ദിതയുടെ ആദ്യകാല കവിതകള്‍ മുഴുവന്‍ പ്രണയവും പിന്നീട് പ്രണയ നഷ്ടവുമാണ്. 1994-ല്‍ അജിത്തിനെ കണ്ടശേഷം നന്ദിത എഴുതിയതായ ഒരു വരിപോലും കണ്ടെടുക്കാന് കഴിഞ്ഞിട്ടില്ല എന്നതില്‍ നിന്നും 1993-നു ശേഷം നന്ദിത കവിതകള്‍ എഴുതിയിരുന്നില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഡൊക്യുമെന്റ്സ് എല്ലാം ശരിയായിട്ടും നന്ദിതയുടെ മരണ ശേഷം അജിത്ത് ഗള്ഫിിലേക്ക് പോകാനോ, മറ്റൊരു ജോലി തേടാനോ തയ്യാറാകാതെ നന്ദിതയുടെ നിശ്വാസങ്ങള്‍ തങ്ങിനില്ക്കു ന്ന സ്വന്തം വീട്ടില്‍ അവളുടെ നഷ്ടങ്ങള്‍ ശ്വസിച്ചുകൊണ്ട് ഒതുങ്ങുകയായിരുന്നു. നീണ്ട പത്തു വര്ഷിങ്ങള്ക്ക്ന ശേഷവും, നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും അവരുടെ കല്ല്യാണ ആല്ബകവും ഇന്നും നെഞ്ചോടടുക്കി വച്ചിരിക്കുന്ന അജിത്തിന്റെ ജീവിതം എന്നെ വിസ്മയം കൊള്ളിച്ചു. ഒരു ആര്ത്തു നാദമായ് ജ്വലിച്ചമര്ന്ന് ഷൈന അവശേഷിപ്പിച്ചുപോയ കഥകള്ക്കി്ടയില്‍ കഥയില്ലതെപോയവന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കീര്‍, ഷൈനയുടെ ചരമവാര്ഷിുകത്തിനും മാസങ്ങള്ക്ക്ല മുന്പേല വിവാഹിതനായപ്പോള്‍, ഒരു കുഞ്ഞുപോലും ബാധ്യതയായി ഇല്ലാതിരുന്നിട്ടും നീണ്ട പത്തു വര്ഷകങ്ങള്‍ ഒറ്റക്ക്, സ്വയം ഇല്ലാതായും, ഇല്ലാതാക്കിയും ജീവിച്ച അജിത്ത് നന്ദിതയെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന്, ഇന്നും അവളെ കുറിച്ചോര്ക്കുഹമ്പോള്‍ അയാളുടെ കണ്ണില്‍ പടരുന്ന നനവില്‍ നിന്നും വായിച്ചെടുക്കാം. കാപട്യമോ, നിഗൂഡതകളോ ഇല്ലാത്ത ഒരു പച്ചയായ മനുഷ്യന്‍. നന്ദിതയുടെ മരണത്തിനു ശേഷം ഇഞ്ച് ഇഞ്ചായി സ്വയം കൊന്നു ജീവിക്കയാണ് ഒരോ നിമിഷവും അയാള്‍. ഭാവിയും ഭൂതവും അയാള്ക്കി ല്ല. സ്വയം ഇല്ലാതാകാന്‍ ആഗ്രഹിച്ചിട്ടും, മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചിട്ടും മരണം അയാളെ കീഴ്‌പെടുത്താതിരുന്നത് ഒരു പക്ഷേ അയാളുടെ നിഷ്‌കളങ്കത കൊണ്ടുമാത്രമാവും. മരണത്തിനുകാത്ത് ഇലക്ട്രിക് ലൈനില്‍ കടിച്ച് പിടിച്ച് വെള്ളത്തില്‍ കിടന്ന ആ നിമിഷങ്ങളില്‍ തലച്ചോറില്‍ കട്ടപിടിച്ച രക്തം ഏതു സമയവും അജിത്തിന്റെ ജീവനെടുത്തുവന്നു വരാം. അതേ പറ്റി നല്ല വണ്ണം ബോധവാനായ അജിത്തിനോട്, ഏതങ്കിലും നല്ല ഒരു ഡോക്ടറെ കണ്ട് ചികില്സി്പ്പിക്കണം എന്നു പറഞ്ഞപ്പോള്‍ അതിന്റെ ഒന്നും ആവശ്യമില്ല എന്ന ഒരു നിസംഗതയായിരുന്നു.

നന്ദിതയുടെ കൈപ്പടയും ഏതങ്കിലും ചിത്രവും ഒന്നു കാണാന്‍ കഴിയുമോ എന്ന്, എന്നെ കൂട്ടികൊണ്ടുപോയ, അജിത്തിന് വളരെ അടുപ്പമുള്ള സുഹ്യത്ത് ചോദിച്ചപ്പോള്‍, അവരുടെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി, മേശയുടെ വലിപ്പ് തുറന്ന്, അടുക്കിവച്ച കത്തുകള്ക്കി ടയില്‍ നിന്നും, പത്ത് ഫുള്‍ പേജ് നീണ്ട ഒരു പ്രണയ ലേഖനവും, കല്ല്യാണ ആല്ബ്വും കാണിച്ചു തന്നു. അതിലെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്ത്താ ന്‍ അനുവദിച്ചങ്കിലും, ഇന്നോളം ഒരു മീഡിയയ്ക്കും നല്കാാതെ സ്വകാര്യമായ് സൂക്ഷിക്കുന്ന ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. നന്ദിത എഴുതിയ പ്രണയ ലേഖനങ്ങളും കത്തുകളും പുസ്തക രൂപത്തില്‍ പബ്ലിഷ് ചെയ്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ അവയൊക്കെ സ്വകാര്യമായ് എനിക്ക് വേണ്ടി മാത്രം അവള്‍ എഴിതിയവയാണ്, അത് വിറ്റ് കാശാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന മറുപടിയായിരുന്നു. നന്ദിതയുടെ കവിതകളിലൂടയും, പത്രതാളുകളിലൂടയും ഞാന്‍ തെറ്റി ധരിക്കപ്പെട്ട ഒരു മനുഷ്യനെയായിരുന്നില്ല അന്ന് അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്. വീണ്ടും കാണാം എന്ന് പറഞ്ഞ്, കൈകൊടുത്ത് ഞാന്‍ ആപടികള്‍ ഇറങ്ങുമ്പോള്‍ എന്റെ മനസ്സില്‍ എവിടയോ അയാള്‍ ഒരുമുള്ളുകൊണ്ട് കുത്തി വേദനിപ്പിക്കുന്നുണ്ടായിരുന്നു. കൈവിട്ടുപോയ ജീവിതത്തെ കുറിച്ച് ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത, വര്ഷലങ്ങള്ക്കുടമുമ്പേ നഷ്ടപ്പെട്ടുപോയ, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്ന് ഉത്തമ ബോധ്യമുള്ള നന്ദിതയുടെ സ്നേഹത്തെ ഓര്ത്ത് സ്വയം ഇല്ലാതായ്കൊണ്ടിരിക്കുന്ന ആ മനുഷ്യന്‍ എന്നില്‍, വിഷാദ ഛായയുള്ള ഒരു അല്ഭുതതമായ് ഇന്നും നിറഞ്ഞു നില്ക്കുഇന്നു.

Dr. Prasanth Krishna

നന്ദിതയെ അറിയാന്‍ ഉള്ള ശ്രമത്തിനൊടുവില്‍ എന്നിലേക്ക്‌ വന്ന ഫെയ്സ്ബുക്ക്‌ താളില്‍ നിന്നും കിട്ടിയ കഥ ഇവിടെ പറയട്ടെ. 
Read more

നന്ദിത എങ്ങിനെ ഓര്‍മയായി ?

നന്ദിതയെ അറിയാന്‍ ഉള്ള ശ്രമത്തിനൊടുവില്‍ എന്നിലേക്ക്‌ വന്ന ഫെയ്സ്ബുക്ക്‌ താളില്‍ നിന്നും കിട്ടിയ കഥ ഇവിടെ പറയട്ടെ. 

നന്ദിത ഈ ലോകത്തോട് വിടപറഞ്ഞിട്ട്  പതിമൂന്ന് വര്ഷം തികയുന്നു.... 1999 January 17 നന്ദിത സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.... മരണ കാരണം ഇന്നും ദുരൂഹമായി തുടരുന്നു.... നന്ദിതയുടെ മരണശേഷം അവളുടെ ഇരുമ്പ് പെട്ടിയില്‍ നിന്നും കണ്ടെടുത്ത ഡയറിയില്‍ 1985-1993 വരെയുള്ള കാലയളവിനുള്ളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി നന്ദിത എഴുതിയ 59 കവിതകള്‍ ഉണ്ടായിരുന്നു.... നന്ദിതയ്ക്ക് ഈ ലോകത്തോട് പറയാനുണ്ടായിരുന്നത് അവള്‍ കവിതകളായി കുറിച്ചിട്ടിരുന്നു..... .പ്രണയവും.... വിരഹവും.... മരണവും... സ്വപ്നങ്ങളും.... എല്ലാം ...അക്ഷരങ്ങളായി കുറിക്കപെട്ടു.... മരണത്തോടുള്ള അഗാതമായ പ്രണയം ഓരോ വരികളിലും നിഴലിച്ചു നിന്നു.... നന്ദിതയുടെ മരണശേഷമാണ് വീട്ടുകാരും സുഹൃത്തുക്കളും പോലും നന്ദിത കവിതകള്‍ എഴുതിയിരുന്നു എന്നറിഞ്ഞത്.....
1994 ല്‍ ലാണ് നന്ദിത അജിത്തിനെ പരിചയപെടുന്നത്.... പിന്നീട് അജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു.... എന്നാല്‍ നന്ദിതയുടെ കവിതകള്‍ വായിച്ചാല്‍ അജിത്തിനെ കാണുന്നതിനു വര്ഷാങ്ങള്ക്കുച മുന്നേ നന്ദിതയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു എന്ന് അറിയാന്‍ സാദിക്കും {ഒരു പക്ഷെ അത് കവയത്രിയുടെ ഭാവനയാകാം } അജിത്തിനെ പരിചയപെട്ടതിനു ശേഷം നന്ദിത കവിതകള്‍ എഴുതിയതായി കണ്ടെടുത്തിട്ടില്ല....

നന്ദിത മരിക്കുന്ന ദിവസം അമ്മയോട് അവള്‍ പറഞ്ഞിരുന്നു രാത്രിവൈകി എനിക്ക് ഒരുഫോണ്‍ കോള്‍ വരും അത് ഞാന്‍ തന്നെ അറ്റന്ഡ്ട ചെയ്തുകൊള്ളാമെന്ന്.... അന്നു രാത്രി വൈകിവന്ന ഫോണ്കോകള്‍ ആരുടേതായിരുന്നു??? അത് അജിത്തിന്റെതോ, സുഹ്യത്തുക്കളുടേതോ ആയിരുന്നില്ല. പിന്നെ ആ ഫോണ്കോള്‍ ആരുടേതായിരുന്നു???? ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യ... എം.ഫില്‍ ചെയ്യുന്നതിന്റെ ഭാഗമന്നുപറഞ്ഞ് നന്ദിത ഇടക്കൊക്കെ കൊടൈകനാലിലേക്ക് പോകാറുണ്ടായിരുന്നു എന്ന് അജിത്ത് പറയുന്നു. എന്തായിരുന്നു ആ യാത്രകളുടെ ഉദ്ദേശ്യം???? അതുമായ് അവസാനത്തെ ഫോണ്കോളിനു ബന്ധമുണ്ടോ???? അന്ന് രാത്രി നന്ദിത കാത്തിരുന്നത് അജിത്തിന്റെ ഫോണ്കോള്‍ ആയിരുന്നില്ല. പിന്നെ അത് ആരുടേതായിരുന്നു??? എന്തുകൊണ്ടാണ് വൈകിവന്ന ആ ഫോണ്‍കോള്‍ അവള്‍ തന്നെ അറ്റന്ഡ് ചെയ്തുകൊള്ളാമന്ന് നിര്ബ്ന്ധം പിടിച്ചതും,,, ഉറക്കമൊഴിഞ്ഞ് കാത്തിരുന്നതും??? ആ ഫോണ്കോ‍ള്‍ അറ്റന്ഡ് ചെയ്തശേഷം നന്ദിത അപരിചിതമായ ഒരു മാനസിക സഘര്ഷിത്തിലായിരുന്നു... കൂട്ടിലിട്ട വെരുകിനെപോലെ ബാല്‍‌കണിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന അവള്‍ പോയികിടന്നുറങ്ങിക്കോളും എന്നു കരുതിയ അമ്മ പിന്നീട് എപ്പോഴോ ഇറങ്ങിവന്നപ്പോള്‍, അന്ന് ബോംബയില്‍ നിന്നും അജിത്ത് വാങ്ങിനല്‍‌കിയ ഷോളില്‍ ബാല്‍‌കണിയില്‍ നിന്നും തൂങ്ങി നില്‌ക്കുന്നു..... പെട്ടന്നു തന്നെ ഹോസ്പിറ്റലില്‍ എത്തിച്ചങ്കിലും പകുതി വഴിയില്‍ മരിച്ചു.....നന്ദിതയുടെ കവിതകളിലൂടെ ആ പെണ്കുട്ടിയുടെ മനസ് വായിക്കാന്‍ സാദിക്കും.... ഏകാന്തതയും.... സ്നേഹത്തിന് വേണ്ടിയുള്ള പരിശ്രമവും ഒടുവില്‍ ആരോടും പറയാതെ മരണത്തെ പ്രണയിച്ചു സ്വയം അവസാനിപ്പിച്ച ജീവിതവും.... .ഇന്നും ഞങ്ങളുടെ മനസ്സില്‍ നന്ദിത ഒരു എഴുതി തീര്ക്കാ ത്ത കവിത പോലെ കിടക്കുന്നു.... എന്തിനു ആരും കാണാതെ നീ കവിതകള്‍ ഒളിപ്പിച്ചു വച്ചു.... ആരും കാണാതെ കരഞ്ഞു.....


നന്ദിതയെ ജീവിക്കാന്‍ അറിയാത്ത മണ്ടി എന്ന് വിളിക്കാം.... സ്വന്തം പ്രണയത്തെ ലഭിക്കാതെ വന്നപ്പോള്‍ പ്രണയം നടിച്ചു മറ്റൊരാളെ വിവാഹം കഴിച്ചു വഞ്ചിച്ച വഞ്ചകി എന്നും വിളിക്കാം..... പക്ഷെ ആ കവിതകള്‍ വായിച്ചാല്‍... ആ പെണ്കുവട്ടിയുടെ മനസ് നിങ്ങള്ക്ക് കാണാന്‍ സാദിക്കും.... .നിങ്ങളില്‍ ഒരാളായിരുന്നു നന്ദിത എന്ന് അറിയാന്‍ സാദിക്കും.... അപ്പോള്‍ നന്ദിതയെ സ്നേഹികാതിരിക്കാന്‍ നിങ്ങള്ക്ക് പറ്റില്ല.....നന്ദിതെ ദൂരെ നക്ഷത്രങ്ങള്ക്കി ടയില്‍ നീ സുഗമായിരിക്കുക.......
"നേര്ത്തെ വിരലുകള്‍ കൊണ്ട്
ആത്മാവിനെ തൊട്ടുണര്ത്താലന്‍
ഇന്ദ്രിയങ്ങള്ക്ക പ്പുറത്തു നിന്ന്
ഒരു സ്വപ്നം പോലെ
ഇനി നിനക്ക് കടന്നു വരാം...”
 


Read more

നന്ദിത - പ്രണയത്തിന്‍റെ കണക്കു പുസ്തകം


തീവ്രമായ പ്രണയത്തിന്‍റെ ഏകാന്തതയില്‍  മരണം എന്ന മഹാ മൌനത്തെ സ്വപ്നം കണ്ട്  കവിതകള്‍ എഴുതിയ പെണ്‍കുട്ടി - നന്ദിത
നന്ദിത - ഒരു ചോദ്യ ചിന്നതിന്റെ സഹായം ഇല്ലാതെ ഉച്ചരിക്കാന്‍ കഴിയാത്ത മൂന്ന് അക്ഷരങ്ങള്‍...


മൂകമായ നിഘൂദ്ധതയാണ് നന്ദിതയുടെ ജീവിതം. ആ നിഘൂദ്ധതകളുടെ അപൂര്‍ണങ്ങളായ ഉത്തരങ്ങളാണ് നന്ദിതയുടെ കവിതകള്‍...
ലൌകിക ജീവിതത്തിന്‍റെ ദൈവീകമായ വിഹാരങ്ങളുടെ തീവ്രസത്തെ നന്ദിത കവിതകളിലൂടെ ആവിഷ്കരിക്കുന്നു.  അശേഷം പ്രകാസനാ മോഹത്തോടെ അല്ലാതെ ആത്മ കുറിപ്പുകളായി ഡയറി താളുകളില്‍ രേഖപെടുത്തിയ ഈ വരികള്‍. കാലാതീതമായി വയിക്കപെടും.
നന്ദിതയെ കൂടുതല്‍ കൂടുതല്‍ വായിക്ക പെടുമ്പോള്‍ വായനകാരന്റെ മനസിലെ ചോദ്യങ്ങളുടെ ഗിരികന്ധരം കൂടെ കൂടെ വികസിച്ചു കൊണ്ടിരിക്കുന്നു. 1999 ജനുവരി 17 തീയതിയാണ് നന്ദിത ഈ ലോകത്തോട്‌ യാത്ര പറഞ്ഞത്. കാരണം ഇന്നും ദുരൂഹമായി തന്നെ നിലകൊള്ളുന്നു.

അന്ന് കിടക്കാന്‍ പോകുന്നതിന്‌ മുന്‍പ് അമ്മയോട് നന്ദിത പറഞ്ഞു - "അമ്മെ ഒരു ഫോണ്‍ വരും, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാം"
ആ ഫോണ്‍ കാള്‍ വന്നതായി അച്ഛനോ അമ്മയോ കേട്ടിടില്ല. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്ക്‌ വന്നപ്പോള്‍ മുകളിലെ മുറിയോട് ചേര്‍ന്നുള്ള ടിരസില്‍നിന്നും സാരിയില്‍ താഴേക്ക് കെട്ടി തൂങ്ങി കിടക്കുകയായിരുന്നു അവള്‍..

അസൂയ ജനിപ്പിക്കും വിധം ബഹിര്‍മുഗയും പ്രധിപാശാലിയും ആയിരുന്നു നന്ദിത. എന്തിനീ കടുംകൈ ചെയ്തു എന്നത് അച്ഛനും, അമ്മയ്ക്കും, അടുത്ത സുഹൃതുക്കള്‍കുപോലും അജ്ഞാതമാണ്‌.

നന്ദിതയുടെ സുഹൃത്തും സഹ പ്രവര്‍ത്തകയും ആയിരുന്ന ശ്രീലത, നന്ദിതയുടെ   കവിതാ സമാഹാരത്തിന്‍റെ ആമുഘതില്‍ കൂട്ടുകാരിയെ കുറിച്ച് പറയുന്നത് ഇങ്ങനെ - "സ്വപ്നം നട്ടുവളര്‍ത്തിയ അരളി പൂക്കള്‍ അറുത്തെടുത്തു അവള്‍ പൂപാത്രം ഒരുക്കി, വിളര്‍ത്ത പൌര്‍ണമിയുടെ നിറമുള്ള പെണ്‍കുട്ടി, കണ്ണുകള്‍ക്കും നിലാവിന്‍റെ നിറമുള്ളവള്‍.".""

ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും അര്‍ഥം മനസിലാകാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തില്‍ ഉണ്ട്, എന്നാല്‍ നിഗൂഡധകള്‍ക്കും  കടംകഥകള്‍ക്കും ഉത്തരം നല്കാന്‍ പോന്ന കുറെ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട് ഡയറി കുറുപ്പുകളായി.

1985  മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില ആദ്യയങ്ങളാണ്.  93-97 വരെ ഉള്ള ഏഴു വര്‍ഷകാലം നന്ദിത എഴുതിയെക്കാവുന്ന കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും അനായാസം എഴുതുവാന്‍ കഴിഞ്ഞിരുന്ന നന്ദിതയുടെ വരികള്‍ അസാധാരണമായ പ്രധിഭയെ കാഴ്ച വെക്കുന്നു. വിദ്യാര്‍ഥി ആയിരിക്കെ തന്നെ പ്രധിഭയുടെ വെള്ളിതിളക്കം  പ്രകടിപിച്ചിരുന്നുവെങ്കിലും, നന്ദിത കവിത എഴുത്തും എന്നത് അദ്യാപകര്‍ കു പോലും അജ്ഞാതമായിരുന്നു.

ചാലപുറം ഗണപത് ഗവണ്മെന്റ് മോഡല്‍ ഹൈ സ്കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂക്ക് കോളേജ്, കാലിക്കറ്റ്‌ യൂനിവര്സിടി, ചെന്നൈ മദര്‍ തെരേസ യൂനിവേര്സിടി,  എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. 

നന്ദിതയുടെ വരികള്‍ ഡയറി താളുകളില്‍ നിന്ന് സ്വരൂപിച്ചു പുസ്തക രൂപത്തില്‍  ഇറകിയത് പുസ്തക പ്രസാധകരായ പാപ്പിയോണ്‍ ബുക്സ് ആണ്. 2002  ഇല്‍ ഇറങ്ങിയ ആദ്യ പതിപിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് ആറ് പതിപ്പുകളാണ്  അഞ്ചു വര്‍ഷം കൊണ്ട് പുസ്തകത്തിന്റെ പ്രസാദകര്‍ പുറത്തിരകിയത്.

നന്ദിതയുടെ ഓരോ കവിതയും ജീവിത യാധര്ത്യങ്ങളുടെ രോധനങ്ങലയിരുന്നു. വിങ്ങുന്ന പ്രണയവും, ചുട്ടുപൊള്ളുന്ന ഏകാന്ധതയും, മരണത്തിന്‍റെ ഘനീഭവിച്ച ഗന്ധവും ഒരേ പോലെ നന്ദിതയുടെ കവിതകളില്‍ മാറിമാറി വരുന്നു. ജീവിതത്തോട് അഗാതമായ മമതയുണ്ടയിട്ടും ആ പെണ്‍കുട്ടി അദ്രിശ്യമായ ഏകാന്ധതയുടെ നേരിപോടിനുള്ളില്‍ വേവുകയായിരുന്നു എന്ന് തെളിയിക്കുന്ന വരികള്‍ വായനകാരനെ ഭീകരമായ ഒരു ചുടലയിലേക്ക് കൊണ്ടുപോകുന്നു.


ചേലതുമ്പില്‍ ഉടക്കിനിന്ന ഒരു പുഞ്ചിരി... 
നഞ്ഞ്ജ കണ്ണുകള്‍, 
ചേലയുടെ നിറങ്ങളോടൊപ്പം 
ഒരു യാത്രമൊഴി കൂടി വിഴുപില്‍ കുതിരുമ്പോള്‍, 
സ്നേഹം 
ഈശ്വരന്‍ വഞ്ചിച്ച  
പതിവൃതയായ്, തുളസിയായ് 
പുനര്‍ജനിയായ്‌ മൂര്‍ചികുന്നു.... 
ഞാന്‍ വീണ്ടും ഒറ്റയാകുന്നു. 

ആകെ കണ്ടെടുക്ക പെട്ടിടുള്ള കവിതകളില്‍ ആദ്യത്തെ കവിതയായ് കാണാവുന്നത്‌ പതിനാറാം വയസില്‍ എഴുതിയ കവിതയാണ്.

കെട്ടുപോയ കൈത്തിരി നാളവും, മുടി കരിഞ്ഞ മണവും അസ്ഥിയുടെ പൊട്ടലുകള്‍ ചീറ്റലുകള്‍, തുടങ്ങിയ ബിംബങ്ങള്‍ ഈ കവിതയില്‍ നിറഞ്ഞു നില്‍കുന്നു. 

ആദ്യ കവിത മുതല്‍ 93 വരെ ഉള്ള കാല അളവില്‍ എഴുതിയ കവിതകളില്‍ പ്രകടമാകുന്ന മരണ കാമന തന്നെയാണ് നന്ദിതയെ വശീകരിച്ചു കൊണ്ടുപോയതെന്ന് വേണം കരുതാന്‍.

വിദ്യേഷം നിറഞ്ഞ കണ്ണുകള്‍ക്ക്‌ താഴെ 
പുഞ്ചിരികുന്ന ചുണ്ടുകള്‍ ഇല്ലാത്ത 
ഒരു ലോകത്തേക്ക് എനിക്ക് രക്ഷപെടണം, 
ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളെയും 
മൂളി പറക്കുന്ന കൊതുകളെയും 
തട്ടിമാറ്റി ഞാന്‍ യാത്ര ആരംഭികട്ടെ, 
എന്റെ വേരുകള്‍ തേടി. 


പ്രണയത്തെ കുറിച്ച് ഓര്‍കുമ്പോള്‍ നന്ദിതയുടെ വരികളില്‍ പ്രകടമാകുന്ന ആര്‍ദ്രത കവിയുടെ ആത്മ വിശുദ്ധിയുടെതാണ്.

നീ ചിന്തിക്കുന്നു നിനക്ക് കിട്ടാത്ത സ്നേഹത്തെ കുറിച്ച്, 
നിനക്ക് ഭൂമിയാണ്‌ മാതാവ്...
ഹേ മനുഷ്യാ നീ എങ്ങോട്ട് പോയിട്ടെന്ത്, 
ക്ഷമിക്കൂ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.  

തനിക്ക് പ്രിയപ്പെട്ട വയലെറ്റ് പൂക്കള്‍ക്കും അരളി പൂക്കല്‍ക്കുമോപ്പം അവള്‍ ഉറങ്ങാന്‍ കിടന്നിട്ട്‌ പത്താണ്ടുകള്‍ക്ക് മേലെ ആയി. സ്നേഹം വറ്റിപോയ പുതിയ ലോകത്തില്‍ പ്രണയത്തിന്‍റെ കൌടില്യങ്ങള്‍ക്ക് എതിരെ സൂര്യ തേജസ്സായി ഓര്‍മകളില്‍ അവള്‍ ഇനിയും ജ്വലികുമ്പോള്‍ നന്ദിതയെ പുതിയ തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്ത് വക്കുന്നു.


നന്ദിതയുടെ ഓര്‍മകളും വരികളുടെ സാമീപ്യവും കാമ്പസുകളില്‍ ഇന്ന് ആവേശമാണ്.

ഇപ്പോള്‍ ഞാന്‍ മനസിലാക്കുകയാണ് 
നിന്നെ മറക്കുക എന്നാല്‍ 
മ്രിതിയാണെന്ന്....
ഞാന്‍ നീ മാത്രമാണെന്ന്..
Read more

പ്രണയം എങ്ങനെ തുറന്നു പറയാം ???????????


അത് വേണോ മാഷെ, അവള്‍ക് എന്നെ ഇഷ്ടമാല്ലെങ്കിലോ ?

"ഒരു പെണ്‍കുട്ടിയോട്‌ പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത്‌ തുറന്നുപറയുകയെന്നത്‌ പുരുഷന്മാരെ സംബന്ധിച്ച്‌ ഒരു കീറാമുട്ടിയാണ്‌. മിക്കവരും കാര്യം മനസ്സില്‍ അടക്കിപ്പിടിച്ച്‌ പറയാന്‍വയ്യാതെ നടക്കുന്നവരാണ്‌."

പ്രണയം പറയുന്ന കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രണയിക്കുന്നതിന്‌ പകരം പിന്നീടൊരിക്കലും അവള്‍ മുഖത്തുപോലും നോക്കാത്ത രീതിയില്‍ നിങ്ങള്‍ പ്രണയം പ്രകടി
പ്പിച്ചാലുള്ള കാര്യമൊന്ന്‌ ഓര്‍ത്തുനോക്കൂ...

നിങ്ങള്‍ നിങ്ങളുടെ പ്രണയം പറയുന്ന രീതിപോലും അവളുടെ മനസ്സിലുടക്കം. അതുകൊണ്ടുതന്നെ വെറുതെ ഒരു ഐ ലവ്‌ യു പറയാതെ സമയവും സന്ദര്‍ഭവും നോക്കി കാര്യങ്ങള്‍ മുന്നോട്ടുനീക്കുക.

പ്രണയാഭ്യര്‍ത്ഥന നടത്തി പെണ്‍കുട്ടിയെ മടുപ്പിക്കുന്നതിലും നല്ലതല്ലേ നിങ്ങളുടെ വ്യക്തിത്വവും ആത്മാര്‍ത്ഥതയും വ്യക്തമാക്കിക്കൊണ്ട്‌ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്‌. . കാര്യങ്ങള്‍ എല്ലാം ഒറ്റ ശ്വാസത്തില്‍ പറയാതെ സാവധാനം പടിപടിയായി വ്യക്തമാക്കാം.

ആദ്യ ഘട്ടം: പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിക്കഴിഞ്ഞാല്‍ എവിടെവച്ച്‌എങ്ങനെ പ്രണയം തുറന്നുപറയണമെന്നതിനെക്കുറിച്ച്‌ നന്നായി ആലോചിച്ച്‌ തീരുമാനിക്കുക. ഒരു പ്രത്യേക ദിവസത്തില്‍ പ്രണയം തുറന്നുപറയാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്‌ എങ്കില്‍ അവളുടെ ജന്മദിനമോ മറ്റോ തിരഞ്ഞെടുക്കുക. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ പ്രണയം മധുരമുള്ള ഒരു ജന്മദിന സമ്മാനംകൂടിയാകും.

എന്തായാലും എന്ന്‌ പറയണമെന്നതിനെക്കുറിച്ച്‌ ആദ്യം വ്യക്തമായ തീരുമാനമെടുക്കുക. പിന്നീടാണ്‌ എവിടെവച്ചെന്ന കാര്യം വരുന്നത്‌. റസ്റ്റോറന്റില്‍ വച്ചാണെങ്കില്‍ ഏത്‌ റസ്‌റ്റോറന്റ്‌ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലമാണെങ്കില്‍ അത്‌ തിരഞ്ഞെടുക്കുക.

രണ്ടാം ഘട്ടം: അവളുടെ മുന്നില്‍ കാര്യം തുറന്നുപറയുന്നതിനായി സ്വയം തയ്യാറാവുക. നല്ല മൂഡിലേയ്‌ക്ക്‌ വരുക കൂടുതല്‍ റൊമാന്റിക്കാവുക.അവള്‍ക്കായി മനോഹരമായ ഒരു ബൊക്കെ കരുതുക. അതിനൊപ്പം പറ്റുമെങ്കില്‍ പ്രണയം തുടിക്കുന്ന മറ്റെന്തെങ്കിലും ഒരു സമ്മാനം കൂടി വാങ്ങുക. അവള്‍ക്ക്‌ ഇഷ്ടപ്പെടാന്‍ കഴിയുന്ന എന്തെങ്കിലും സമ്മാനമായിരിക്കണം വാങ്ങേണ്ടത്‌. ബൊക്കെ ചുവന്ന റോസാപൂക്കളുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്‌.

മൂന്നാം ഘട്ടം: ഇത്‌ സംഗതി തുറന്നുപറയേണ്ട ഘട്ടമാണ്‌ അവളുടെ കണ്ണുകളില്‍ നോക്കി വേണം നിങ്ങളുടെ ഹൃദയം തുറക്കാന്‍. അതിനിടെ വിറയ്‌ക്കുകയോ വാക്കുകള്‍ വിഴുങ്ങുകയോ ചെയ്യരുത്‌. നിങ്ങളുടെ സ്‌നേഹം പോലെ ദൃഢമായ ഭാവത്തോടെ അവളുടെ വ്യക്തിത്വത്തിലെ നല്ലകാര്യങ്ങള്‍, നിങ്ങള്‍ക്കിഷ്ടപ്പെട്ടകാര്യങ്ങളെക്കുറിച്ച്‌ പറയുക. പറയുന്നത്‌ സത്യസന്ധമായകാര്യങ്ങളായിരിക്കണം. വെറുതെ വിശ്വസിപ്പിക്കാന്‍ വേണ്ടി പറയുന്നതാകരുത്‌.

നാലാം ഘട്ടം: സംസാരത്തിനിടെ അവളോടൊപ്പമായിരിക്കുന്ന അവസരത്തില്‍ നിങ്ങളെത്രമാത്രം സന്തോഷിക്കുന്നുവെന്നകാര്യം അവളോട്‌ പറയുക. അവള്‍ക്ക്‌ നിങ്ങളുടെ മനസ്സില്‍ എത്രത്തോളം സ്ഥാനമുണ്ടെന്ന്‌ മനസ്സിലാക്കുന്ന വിധത്തിലായിരിക്കണം കാര്യം പറയേണ്ടത്‌. പരിചയമുള്ള പെണ്‍കുട്ടിയാണെങ്കില്‍ അവളുടെ കൈകള്‍ നിങ്ങളുടെ കയ്യിലെടുക്കാം, അല്ലെങ്കില്‍ മെല്ലെ വിരലുകളില്‍ തൊട്ടുകൊണ്ട്‌ സംസാരിക്കാം. വലിയ പരിചയമില്ലാത്ത വ്യക്തിയാണെങ്കില്‍ ഈ പരീക്ഷണത്തിന്‌ മുതിരരുത്‌.
അഞ്ചാം ഘട്ടം: ഇത്‌ അവസാനത്തെ ഘട്ടമാണ്‌. ഈ ഘട്ടത്തോടെ നിങ്ങള്‍ക്ക്‌ അവളോട്‌ പ്രണയമാണെന്ന്‌ അവള്‍ മനസ്സിലാക്കിയിരിക്കണം. ഇതിനായി 'ഞാന്‍ നിന്നെ പ്രണയിച്ച്‌ തുടങ്ങിയിരിക്കുന്നു'വെന്നോ 'നിന്നെ പ്രണയിക്കുകയാണെന്നകാര്യം ഞാനിപ്പോഴാണ്‌ തിരിച്ചറിയുന്നതെ'ന്നോ 'നീയെന്റെ ജീവിത്തിന്റെ ഭാഗമായിരിക്കുന്നു'വെന്നോ അല്ലെങ്കില്‍ ഏറ്റവും ലളിതമായി 'ഞാന്‍ നിന്നെ പ്രണയിക്കുന്നു'വെന്നോ പറയാം.

എന്തായാലും കാര്യം പറയുന്നത്‌ നന്നേ പ്രണയാര്‍ദ്രമായിത്തന്നെ വേണം. മോശമായ ഭാഷയിലോ ആംഗ്യങ്ങളിലൂടെയോ മനസ്സ്‌ തുറക്കാന്‍ ശ്രമിക്കരുത്‌. മുകളില്‍പ്പറഞ്ഞ വഴികള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ മധുരതരമായ ഒരു പുഞ്ചിരിയോടെ അവള്‍ നിങ്ങളുടെ പ്രണയത്തെ അംഗീകരിക്കും, തീര്‍ച്ച"...........
Read more

എന്തെ ഈ പ്രണയം ഇങ്ങനെ ആയി പോയേ...?


ഹോര്‍മോണുകളുടെ തേരില്‍ ഫെരോമോനുകള്‍ നയിക്കുന്ന വിസ്ഫോടനമാണ് പ്രണയം എന്ന് എഴുതിയ ഒരു ആധുനിക കവിയെ കുറിച്ച് അറിയുന്നവര്‍ എന്നെ അറിയിക്കാന്‍ മറകരുത്. അവനെ തേടിയുള്ള എന്‍റെ യാത്ര തുടങ്ങിയിട്ട് ഒരുപാട് നാളായി. കാരണം ഉണ്ട്, അവനെ കണ്ടാല്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുകാനാ. ആകെ അറിയാവുന്നത്, അവന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്. ഈ വരികള്‍ എന്‍റെ ജീവിതത്തില്‍  "കവി"  എന്നൊരു ചീത്ത പേര് ഇട്ടു തന്നു. ആ കഥ പിന്നെ ഞാന്‍ പറഞ്ഞു  തരാം  കേട്ടോ. ഇപ്പൊ എന്‍റെ മനസ്സില്‍ തോന്നിയ ഒരു തത്വം പറയാം. "പ്രണയം എന്നും പവിത്രമാണ്, പ്രണയിക്കുന്നവര്‍ അങ്ങനെ ആവണം എന്നില്ല"

പ്രണയം തുടങ്ങുന്നത് ഇങ്ങനെ ഒക്കെ ആണ്- ഒരാള്‍ മറ്റൊരാളെ കാണുന്നു, കാണുമ്പോള്‍ മനസ്സില്‍ തോനുന്ന "ignition" ; അത് ഉണ്ടാവുന്നത് ചിലപ്പോള്‍ അയാള്‍ കാണാന്‍ സുന്ദരന്‍ ആയതിനാല്‍ ആവാം.  (വഴിയില്‍ വായുനോകി പെട്ട് പോയവരനല്ലോ കമിതാകള്‍]]]]]]] )  ചിലപ്പോള്‍ പ്രണയം സംഭവികുന്നത് യാദ്രിശ്ചികം ആയാവം. ആദ്യ നോട്ടത്തില്‍ പ്രണയം തോനുന്ന പലര്‍ക്കും അത് പലപ്പോഴായി പലരെയും കാണുമ്പോള്‍ മുന്‍പും തോന്നിയിട്ടില്ലേ എന്ന് എനിക്ക് സംശയം ഉണ്ട്. ഇത്രയൊക്കെ ഇതിനെ കുറിച്ച് വാചകം അടിച്ചത് എനിക്ക് ഇതില്‍ ഉള്ള കുറെ വര്‍ഷത്തെ പരിചയം കൊണ്ട് മാത്രം അല്ല കേട്ടോ. പലരുടെയും പ്രണയ സംഭാഷണങ്ങള്‍ കേട്ട് പരിചയം ഉള്ള പാവം മലയാളി അല്ലെ ഞാനും സാദാരണ പ്രണയങ്ങള്‍ തുടങ്ങുന്നതും പൊട്ടുന്നതും വളരെ പെട്ടെന്ന് ആവാം. ഇത് എങ്ങനാ ഇങ്ങനെ സംഭവികണേ എന്ന് പണ്ട് ഒരു അമേരിക്കന്‍ സായിപ്പ് കണ്ടു പിടിച്ചപ്പോ അയാളുടെ ഭാര്യാ പിണങ്ങി പോയി എന്നാ ഞാന്‍ അറിഞ്ഞേ. ഈ സാദനം എങ്ങനെ ആവണം എന്ന് ഒരുപാട് പേര് പറഞ്ഞത് കൊണ്ടാവാം കോഞ്ഞാട്ട ആയി പോയെ. കലാഭവന്‍ മണി ചെട്ടെന്റെ പ്രയോഗം അല്ലെ ഇപ്പൊ ഓര്‍മ വരണേ - "വല്ലാണ്ടായ ഇല്ലാണ്ടാവും


പ്രണയം എന്നാ മനോഹരമായ വാകിനെ "ചതിയുടെ പൂമാലയിട്ടു" വാഴ്ത്തി പാടാറുണ്ട്. ഇങ്ങനെ ഉള്ള അര്‍ത്ഥ ഭേദങ്ങള്‍ ഉണരുന്നത് അല്ലെങ്കില്‍ ഉണര്‍ത്തുന്നത് രാത്രി കാലങ്ങളിലെ വെള്ളമടി പാര്ട്ടിലാണ്. എല്ലാ നിരാശ കാമുകന്മാരും ഉണരുന്ന രാത്രികളെ നിനക്ക് എന്റെ കൂപുകൈ. 
വിരോധാഭാസം എന്ന പോലെ പല പ്രണയങ്ങളും നീണ്ടു പോകുന്നതും വിവാഹം ചെയ്യുന്നതും നല്ല പോലെ ജീവികുന്നതും ദൈവത്തിന്റെ കനിവാകാം. ഇനിയും പ്രണയം മരിച്ചിട്ടില്ലെന്ന ഓര്‍മപെടുത്തല്‍ അല്ലെങ്കില്‍ നല്ല മനസുള്ള കുറച്ചുപേര്‍ കൂടി   ബാകി ഉണ്ടെന്ന കണ്ടെത്തല്‍........

ഇന്ന് കണ്ടു നാളെ പ്രണയം അറിയികുന്നവരും, രണ്ടു ദിവസത്തെ ഇടവേളയില്‍ വിടപറഞ്ഞ്‌ അകലുന്നവരും ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം പോലെ എന്നെ പൊട്ടി ചിരിപിക്കുന്നു. എല്ലാവര്ക്കും വേണം ഒരാള്‍., വളരെ പ്രിയപ്പെട്ട ഒരാള്‍...- അത്  പ്രണയിനി ആവണം എന്ന നിര്‍ബന്ദ ബുദ്ധി ആണ് മണ്ടത്തരം. അത് ഒരു തരം സ്വാര്‍ത്ഥത ആണെന്നെ എനിക്ക് പറയാന്‍ കഴിയൂ. എന്ത് കൊണ്ട് നമുക്ക് ഇത് പോലെ എല്ലാവരെയും കണ്ടുകൂടാ. (കാണുന്ന എല്ലാരേം പ്രണയിച്ച് മന്മഥന്‍ ആവണം എന്നല്ല). അങ്ങനെ കാണാന്‍ പടിപിച്ച വലിയ മഹാന്മാരെ നമ്മള്‍ പൂജിക്കുന്നു, സ്തുതിക്കുന്നു. 

എങ്ങിനെ ആയിരികണം പ്രണയം, എന്തിനു ആയിരികണം അത് ആരോട് അതും എപ്പോള്‍ എന്ന് ഒരികളും നിര്‍വചികാന്‍ കഴിയില്ല. എന്നാലും ചിലപ്പോഴൊക്കെ നമുക്ക് ചിന്തികാം. ഇന്നലെ ഉറങ്ങാന്‍ കിടന്നപോള്‍ ഇത്തരം ഒരു ചിന്ത മനസ്സില്‍ കടന്നു. 

ആരുടെയെങ്കിലും പിന്നാലെ നടന്നു പ്രണയിക്കാന്‍ നമുക്ക് സമയം കിട്ടി എന്ന് വരില്ല. നമ്മുടെ കൂടെ ഉള്ളവര്‍, നമ്മളെ മനസിലാകുന്നവര്‍, നമ്മളെ ചിന്തിപിക്കുന്നവര്‍, ചിരിപിക്കുന്നവര്‍ , അങ്ങനെ ഒരുപാട് നല്ല ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടാല്‍ വിടാതെ പിന്തുടരുക. അറിയുക അവരെ, അവരുടെ ഇഷ്ടങ്ങളെ, പരിച്ചയപെടുക അവരുടെ ചുറ്റുപാടുകളെ. പരസ്പരം കണ്ണുകള്‍ കൊണ്ട് സംസാരിക്കാന്‍ പടികുക. ഇതെല്ലം നീണ്ട കാലത്തെ പരിചയം കൊണ്ട് മാത്രമേ ഉണ്ടാവൂ എന്ന് മനസിലാക്കുക. ഒരികലും അകലാന്‍ കഴിയാത്ത വിതം  നൊമ്പരം അവര്‍കിടയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഉത്തമം. പിന്നീട് പറയാതെ പറയണം പരസ്പരം - "നമുക്ക് ഒരുമിച്ചു ജീവിച്ചാലോ" എന്ന്.  അതാവാം  യഥാര്‍ത്ഥ പ്രണയം. പക്വമായ അത്തരം പ്രണയം മാത്രമേ ഒരു വിവാഹ ജീവിതം സുന്ധരമാകൂ.  അതുകൊണ്ടാവാം  കൂടെ പടികുന്നവര്‍, കൂടെ ജോലിചെയ്യുന്നവര്‍, അടുത്ത് ഇടപഴകുന്നവര്‍, ....തമ്മില്‍ അടുക്കാന്‍ വളരെ പ്രധാനപെട്ട കാരണം. നന്മയുള്ള മനസ്സില്‍ മാത്രമേ പ്രണയം ഉണ്ടാകൂ എന്ന് പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെ നല്ലവന്‍ ആക്കുന്ന വളരെ പ്രധാന പെട്ട ഘടകം കൂടിയാണ് പ്രണയം.

Read more

അവള്‍ ലക്ഷ്മി

ഒരു ചെറിയ യാത്ര. ഇനിമുതല്‍ ഈ യാത്ര പതിവാണ്. ഒന്നര മണികൂര്‍ ചുറ്റി തിരിഞ്ഞുള്ള ചെന്നൈ യാത്രയാണ് എന്ന് ഓര്കുമ്പോള്‍ വിഷമം തോനുന്നു.  മെയ്‌ 17 ന് രാവിലെ 11 മണിക് 'ടാള്‍കിംഗ് ടെക്നോളജി' യില്‍ 'രമ്യയെ' കാണണം. തനിച്ച്പോവാന്‍ അറിഞ്ഞൂടാ എന്നതിനാല്‍ 'ജെയിന്‍ കോളേജ്'  വരെ ഷെയര്‍ ഓട്ടോ ല് കേറി മറ്റു കൂട്ടുകാരെ കാണാന്‍ യാത്രയായി. അവര്‍ക്കും കാണണം രമ്യയെ. അവിടെ ചെന്ന് ഇറങ്ങിയപ്പോള്‍ ഒരുപാട് സമയം ഉണ്ട്  എന്നതോന്നല്‍ ; പതിവില്ലാതെ രാവിലെ ഭക്ഷണം കഴിച്ചാലോ എന്ന് ഒരു തോന്നല്‍ . അടുത്ത് കണ്ട ഒരു മലയാളി ചേട്ടന്റെ ഹോട്ടല്‍ കേറി ഇരുന്നു ഇടിളി ഓര്‍ഡര്‍ ചെയ്തു. ഇടിളി വന്നു, ഉഴുന്ന് വട വന്നു. കഴിച്ചു കൊണ്ടിരുന്നപ്പോള്‍ വെറുതെ മെല്ലെ ചാഞ്ഞു ഓടികൊണ്ടിരുന്ന പാവം ഫാന്‍ ചുവട്ടിലോട്ടു വരുന്നു. ദേ ആ മൊബൈലില് കളിചോണ്ട് ഇരിക്കുന്ന ഹിന്ദി ചേട്ടന്‍ .....പാവം ഫാന്‍ .....ഭാഗ്യം ഫാന്‍ നിന്നു . ഹിന്ദി ചേട്ടന്റെ ഒരു കാര്യമേ. ഒരു 10cm മുകളില്‍ പാവം ഫാന്‍ ഞാണിന്മേല്‍ തൂങ്ങി നില്കുന്നു. അനര്കോണ്ട സിനിമേലെ പാമ്പ് പോലെ. ഒരു നിമിഷത്തെ നിശഭ്ധത. എല്ലാം വളരെ ഭംഗി ആയി അവസാനിച്ച മട്ടില്‍ ഹിന്ദി ചേട്ടന്‍ ഇറങ്ങി പോയി. ഞാനും.


കുറച്ചു സമയത്തെ കാത്തിരുപ്പിന് ഒടുവില്‍ മിനു ചേച്ചി എത്തി. പിന്നെ കലൈ, സതീഷ്, കാര്‍ത്തിയും എത്തി. ഞങ്ങള്‍ തിരുവാന്മായൂര്‍ പോയി.  അവിടെ കുറച്ചു സമയം ആര്‍ക്കോ വേണ്ടി കാത്തു നിന്നു. അതിനിടയില്‍ ഒരു ചെറിയ പെണ്‍കുട്ടി വന്നു. മുഷിഞ്ഞു കരിപുരണ്ട വസ്ത്രങ്ങള്‍ ധരിച്ച അവള്‍ ഞങ്ങളുടെ അടുത്ത് വന്നു. ആദ്യം എന്റെ മുന്നിലേക്ക്‌ കൈ നീട്ടി. ഒരുകാല്‍ പിന്നോട്ട് വച്ച് ഞാന്‍ മിനു ചേച്ചിയെ നോകി. ചേച്ചി എന്നെ കളിയകി കൊണ്ട് പറഞ്ഞു - പാവം കൊച്ചല്ലേ കൊടുക് വല്ലതും. പോക്കറ്റില്‍ കൈ ഇട്ടപ്പോള്‍ തടഞ്ഞത് അഞ്ചു രൂപ. അയ്യോ അത് വേണ്ട. പിന്നെ ഒരു രൂപ ഉണ്ടോ നോകി. ഇല്ല ! രണ്ടു രൂപ കൊടുത്തു. എന്റെ കയ്യില്‍ നിന്നും കിട്ടിയതും ആ കുട്ടി നേരെ തിരിഞ്ഞു മിനു ചേച്ചിടെ കാലില്‍ തൊട്ട് എഴുന്നേറ്റ് വല്ലതും തരണേ എന്ന് തമിഴിയില്‍ പറഞ്ഞു. മിനു ചേച്ചിയും പെട്ട്. ഇത് ഇവിടെ സ്ഥിരം വേലകള്‍ ആണെന്ന് സതിഷ് എന്നോട് പറഞ്ഞു. അപ്പോഴേക്കും ചേച്ചി എന്തോ കൊടുത്തു. പിന്നെ ബാകി ഉള്ളവരുടെ അടുത്തായി അംഗം.
അവര്‍ ആരും തന്നെ കൊടുക്കാന്‍ തയ്യാര്‍ ആയില്ല. അതിനു ഇടയില്‍ സതിഷ് എന്നോട് ഒരുകാര്യം ചോദിക്കാന്‍ പറഞ്ഞു. ഞാന്‍ ചോദിച്ചു- "എന്കുടെ വരേയാ, വേല വാങ്ങിത്തരാം ?"
അപ്പോള്‍ അവള്‍ എന്നോട് തിരിച്ചു ഒരു ചോദ്യം - "എന്കൂടെ വരേയ വീടില് ചോറ് പോട്ടു തരാം !"
ഞാന്‍ നെട്ടി പോയി ആ കാന്താരിയുടെ മറുപടി കേട്ട്.
ഇപ്പൊ സമയം ഇല്ല പിന്നെ വരം എന്ന് ഞാന്‍ പറഞ്ഞു.
എന്താ അവളുടെ പേര് എന്ന് ചോദിച്ചപ്പോള്‍ എന്നോട് പത്തു രൂപ തന്നാല്‍ പറയാം എന്ന് പറഞ്ഞു. അവള്‍ക് എന്റെ രണ്ടു രൂപയ്ക്കു യാതൊരു വിലയും ഇല്ലാത്ത പോലെ തോന്നി. കാരണം അവളുടെ പേര് "ലക്ഷ്മി" എന്നായതോണ്ടാവം.
അവളെ ഓടിച്ചു വിടേണ്ട രീതിയില്‍ ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു. മറുപടി പറയാന്‍ നിന്നാല്‍ ബാകി കസ്റ്റമേഴ്സ് കൂടി വഴുതി പോകും എന്ന് കരുതിയാവും അവള്‍ അവിടെ നിന്നു ഓടിപോയി.

ഇത് പോലെ എത്രയോ ബാല്യങ്ങള്‍ തെരുവില്‍ ഉപേക്ഷികപെട്ടും ശിക്ഷിക്കപെട്ടും ജീവിക്കുന്നു. അതെല്ലാം ഓര്കുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ അറിയാതെ ഒരു തുള്ളി കണ്ണ് നീരെങ്ങിലും വരും. നമുടെ ബാല്യങ്ങള്‍ എല്ലാം എത്ര മധുരം നിറഞ്ഞതാണ്‌. ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യുന്ന നിരക്ഷരരായ ഒരു കൊച്ചു പെണ്‍കുട്ടിയെ ഞങ്ങള്‍ കണ്ട് അകന്നപോള്‍ ആ ബസ്‌ യാത്രയില്‍ പലതും ഞാന്‍ ചിന്തിച്ചു. നമ്മുടെ ജീവിത സുഗതിനായുള്ള ഓട്ടത്തില്‍ ഇവരെ ഒര്കുവാന്‍ സമയം കിട്ടാറില്ല. അവസാനം അവരുടെ മാതാ പിതകളെ കുറ്റം പറഞ്ഞ് എല്ലാം ആ കുട്ടികളുടെ വിധി എന്ന് ആശ്വസിച്ച് പതിയെ മറക്കും.

ഇരുപത്തി നാല് മണികൂരിനു മുന്നേ വീണ്ടും ഒരു കാഴ്ച കണ്ട് ഞാന്‍ ചെന്നൈ എന്നാ മഹാ നഗരത്തെ കുറിച്ച് അഭിമാനിച്ചു. കിലപൌക് റെയില്‍വേ സ്റ്ഷനില്‍  ഇറങ്ങി നടകുമ്പോള്‍ വഴിയുടെ രണ്ടു വശവും ചേരിയാണ്. ഞാന്‍ ഇത് വരെ നേരില്‍ കാണാത്ത ഒരു പ്രദേശം. ഒരു തമിള്‍ സിനിമയുടെ ചേസ് ന് വേണ്ടി ഒരുക്കിയ സെറ്റ് പോലെ തോന്നി. അവിടെ ഉള്ള ജീവിതങ്ങള്‍. ഓരോ കണ്ണിലും നിരാശയും ലക്ഷ്യവും  ഇടകലര്‍ന്ന വികാരം. ഒരു ഡോകുമെന്ററി കണ്ട് തീര്‍ത്ത അനുഭൂധി തോന്നി. മെട്രോയും ഉര്‍ബന്‍ ട്രെയിനും ഓടുന്ന വഴികളില്‍ ദിനവും നാം കണ്ട് മൂക്കും വായും പോതുന്ന മറ്റൊരു ഇന്ത്യന്‍ നഗരമാണ് ചെന്നൈ. മറക്കാം അവരെ, നമ്മുടെ സ്വപ്ന തുല്യമായ ജീവിത മോഹങ്ങള്‍ക് വേണ്ടി. അല്ലെങ്കില്‍ അവരെ കുരുതികൊടുക്കാം - ഒരു നഗരത്തെ അപമാനിച്ചതിന്.

[rest are HCLT confidential as per CODC agreements]


Read more

ഒരുവട്ടം കൂടിയെന്‍ ബാല്യം ഓര്‍ത്തു ഞാന്‍

ഏറെ രസകരമായ ദിവസത്തിന്റെ യാത്രയില്‍ ചുവന്ന വിളക്കുകള്‍ക്ക് ഇടയിലൂടെ നടന്ന് അമ്മുവിന് ടാറ്റാ പറഞ്ഞു  നീങ്ങവേ എവിടെ നിന്നോ അവര്‍ വന്നു. നാല് കുട്ടികള്‍ . അവര്‍ എന്നെ കടന്നു പോയപ്പോള്‍ ഞാന്‍ അറിയാതെ അവരെ നോക്കി ചിരിച്ചു.  എനിക്ക് പുറകിലൂടെ മുന്നില്‍ എത്തിയ ചെറിയ സബ്ദങ്ങള്‍ എന്നെ വിട്ടു മറയും വരെ കൌതുകം തോന്നി.

ഒരു അനിയനും മൂന്നു ചേച്ചിമാരും. അവര്‍ വരിവരിയായി പോകുന്നു. പുറകില്‍ പോയ പച്ച ഉടുപ്പ് ധരിച്ചിരുന്ന കുട്ടി എല്ലാരേയും നിയന്ത്രിക്കുന്നുണ്ടായിരുന്നു. അനിയന്‍ ഒരു ചേച്ചിയെ "പോടീ" എന്ന് പറഞ്ഞപ്പോള്‍ വലിയ ചേച്ചി അവനെ ഉപദേശിക്കുന്ന നിമിഷം ഞാന്‍ ഓര്‍ത്തു പോയി. എനിക്കും അതുപോലെ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു . ആ ചെറിയ കുട്ടികള്‍ എന്നെ എന്തെല്ലാമോ പടിപിച്ചു കടന്നു പോയെങ്കിലും ഞാന്‍ മറന്നിരുന്നില്ല  അവരുടെ പേരുകള്‍. "രംഗി എന്ന ചേച്ചിയും ബാല എന്ന കുഞ്ഞനിയനും" ബാകി രണ്ടുപേരുടെ  പേരുകള്‍ അവര്‍ പറഞ്ഞു കേട്ടില്ല. സുഖമുല്ല നിമിഷങ്ങളെ ഓര്‍ത്തു ഞാന്‍ ഉറങ്ങട്ടെ. 
Read more

മച്ചാ എന്നാടാ അവ സൊന്നെ ?

ഒരുനാള്‍ മിനു എന്റെ പരാജയപെട്ട പ്രണയത്തെ(lost love) കുറിച്ച് ചോദിച്ചു  ....വിരഹം വിതറുന്ന sms ഉം പ്രണയം നിറഞ്ഞ fb updates ഉം കണ്ടാവാം അവള്‍ അങ്ങനെ ചോദിച്ചേ... ഈ കഥപറഞ്ഞു തുടങ്ങാന്‍ എനിക്ക് ആവില്ല, അതുകൊണ്ടാവാം ഞാന്‍ അവര്‍ക്ക് എന്റെ ബ്ലോഗിലൂടെ ഈ കഥ പറഞ്ഞു തുടങ്ങുന്നത്.

ഈ കഥ തുടങ്ങുന്നതും അവസാനിക്കുനതും ഇവിടെയാണ്. എന്റെ മനസ്സില്‍ ; വായിച്ചു തീര്‍ന്നാല്‍ മറക്കുക ഞങ്ങളെ.


2009 ഓഗസ്റ്റ്‌: ഞാന്‍ എന്ന ഞാന്‍ അന്ന് ഹോസ്റ്റല്‍ മെസ്സ് ലെ ഭക്ഷണം കഴിച്ച് ഒരുപാട് തടിച്ചുവന്നപ്പോള്‍ [ഹോസ്റ്റല്‍ ഫുഡ്‌ എങ്ങനെ ഉണ്ടാവും എന്ന് നമുക്ക് മാത്രമേ അറിയാവൂ] വെളിയില്‍ ഒരു റൂം വാടകയ്ക്ക് എടുത്തു താമസിക്കുന്ന കാലം. എന്റെ കൂടെ കുറെ തമിള്‍ പയ്യന്‍സും. അക്കാലത്ത് കോളേജില്‍ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ എന്നെ പോലെ പാവങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു. എന്നും രാവിലെ എക്സാം. ചുമ്മാ ഒരു എക്സാം. അതില്‍ നല്ല ഒരു കാര്യം 2nd യീര്സ്‌ ഉം ഞങ്ങളും ഒരു class room ഇല്‍ ഒരുമിച്ച് ഇരുന്ന് എക്സാം എഴുതുന്നു എന്നതാണ് highlight .  കുറേ മലയാളി തരുണീമണികള്‍ [സ്വയം അവകാശപെടുന്ന ചിലരും ഉണ്ട്] ഉണ്ടെന്നു പലരും പറഞ്ഞും കണ്ടും അറിഞ്ഞു.
വളരെ മാന്യനായി നടിക്കുന്ന കാലം. പെമ്പിളേളര്‍ എന്നോട് മിണ്ടാറില്ല. എന്റെ class ന്റെ വളരെ അടുത്ത് ഉള്ള 2nd year കുട്ടികളെ  പോലും അറിഞ്ഞൂടാ. [ഒരിക്കല്‍ ഒരു പെണ്‍കുട്ടി ചോദിച്ചു എന്തെ ചേട്ടന്‍ ആരോടും സംസാരികാതെ നടകണേ ?]
എന്റെ റൂം നു അടുത്ത് ഉള്ള രമേശ്‌ [ഒരു MCA student ] എന്നോട് ചോദിച്ചു "അപര്‍ണ" യെ അറിയാവോ എന്ന്. കണ്ടുകാണും; പക്ഷെ അറിഞ്ഞൂടാ ഏതാ ഈ സംഭവം എന്ന്. അടുത്ത പേര് "അനഘയെ" അറിയാമോ എന്ന് .....ആ തമിഴന്‍ എന്നെ കളിയാകി- എന്റെ dept -juniors നെ എനിക്ക് അറിഞ്ഞൂടാ.   പക്ഷെ ആ പേര് എനിക്ക്  ഒരുപാട് ഇഷ്ടമായി. [പിന്നീട് ഒരുപാട് നഷ്ടങ്ങളും] അമീബ ഇരപിടിക്കാന്‍ ഇറങ്ങും പോലെ ഞാനും ഇറങ്ങി. ഒരു രാത്രി കൊണ്ട് അവളുടെ കഥകള്‍ എന്റെ മനസ്സില്‍ എത്തിച്ച് എന്റെ അനിയത്തി ഒരു കാര്യം കൂടി അറിയിച്ചു. "എട്ടന് വേറെ ആളെ നോക്കികൂടെ..." she was a mediator to her graphics sir to propose Anagha during their first year.

അതിന് ഇടയില്‍ ഓണം വന്നുപോയി. എന്റെ പഴയ റൂം മേറ്റ്‌ "ഗജേഷ്" ഓണത്തിന് [ഓണത്തിന് ഇടക് പുട്ടുകച്ചവടം] നാട്ടില്‍ പോകുമ്പോള്‍ അഞ്ജലി യോട് [അനഘയുടെ കൂട്ടുകാരി]  വെറും ഒരു മിറിണ്ട കു വേണ്ടി  "I W "  എന്ന് പറഞ്ഞു. ആ കഥ ഞാന്‍ അറിഞ്ഞിരുന്നില്ല.

2009sep30 എത്തി. എല്ലാ മാസാവസാനവും എനിക്ക് ഓര്‍ക്കാന്‍ ദൈവം എന്തേലും തരും. അന്നും തന്നു. അല്ല ഞാന്‍ ചോദിച്ചു വാങ്ങിച്ചു. ജീവിതത്തില്‍ ആദ്യമയി ഒരു പെണ്‍ കുട്ടിയോട് ഇഷ്ടമാണെന്ന് പറയാന്‍ പോകുമ്പോള്‍ മനസ്സില്‍ ഉണ്ടാകുന്ന ഭയം [പ്രതികരണം എങ്ങിനെ ആവും എന്ന് ചിന്തികുമ്പോള്‍ ഭയക്കണം] അനുഭവിച്ചുതന്നെ അറിഞ്ഞാലേ പ്രണയത്തിന് സുഖം ഉണ്ടാവൂ. ഒരു തമാശക്ക് പറയുകയാണ് എങ്കില്‍ പോലും അന്ന് ഞാന്‍ ഏറെ ഭയപെട്ടിരുന്നു [തലയില്‍ എങ്ങാനും ആവുമോ ?]. അവളെ കാത്ത് വഴിയരികില്‍ നില്കവേ പ്രണയ പരവശനായ "Geo "  അഴിഞ്ഞു വീഴാറായ പാന്റ്സ് പോക്കറ്റില്‍ കയ്യിട്ട് പാട്ടും പാടി വരുന്നു. വന്നതും  പത്തനംതിട്ട സ്റ്റൈല്‍ ല്   ഒരു ചോദ്യം - "എങ്ങടോ ആരെയോ കാത്ത് നില്‍കണ പോലെ ഉണ്ടല്ലോ ചേട്ടായീ"
കാര്യം അവനോടു പറഞ്ഞപ്പോള്‍ അവന്‍ പൊട്ടി ചിരിച്ച് അവന്‍ ചോദിച്ചു  "മാഷ്ക്ക് വേറെ ആരെയും കിട്ടീലേ, അവള്‍ക് എന്തോന്നാ ഉള്ളെ  ?" ഞാന്‍: "നീ കൊള്ളാലോ മോനേ....ഉള്ളോണ്ട് ഓണം പോലെ "
..ദേ അവള്‍ വരുന്നു...ഞാന്‍ അടുത്ത് ചെന്ന് പറഞ്ഞു, "എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്"  ഒരു ചിരി എന്നെ നോകി അവള്‍ - "എന്താ ?" ഞാന്‍ തുടര്‍ന്നു: "എനിക്ക് ഇത് പറയാതിരുന്നാല്‍ ഭ്രാന്ദുപിടിക്കും, എനിക്ക് തന്നെ ഇഷ്ടമാണ് ....." മറുപടി: "എനിക്ക് അങ്ങനെ ഒന്നും ഇല്ല..." ചിരിച്ച് അവള്‍ പോയി. എന്റെ പ്രനയഭ്യര്തന കണ്ടു നിന്ന ഒരു തമിള്‍ സീനിയര്‍ ഓടി വന്നു കെട്ടിപിച്ച് ചോദിച്ചു: "മച്ചാ എന്നാടാ അവ സൊന്നെ?"
-എതും ഇല്ലേ....അന്നേ...


[കഥ തുടരും...]

സ്വന്തം കാമുകന്‍ 
Read more