-->

ഈ നാടിൻറെ വിധി

കള്ളൻമാരും കൊലപാതകികളും ബലാൽസംഗ വീരന്മാരും ഭരിക്കുന്ന സുന്ദര സ്വപ്ന ഭൂമി - എന്റെ നാട്.
 എല്ലാ പ്രതീക്ഷകളും തകിടം മറിച്ച  സുപ്രീം കോടതി വിധി കേട്ട് ഞാൻ അമ്പരന്നു. ജയിലിൽ ഇരുന്നു നാടു ഭരിക്കാൻ കഴിയില്ലെന്ന്. നമ്മുടെ കാലം ആവുമ്പോഴേക്കും ഇമ്മാതിരി വൃത്തികെട്ട വിധികൾ. രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാം എന്ന് വിചാരിച്ച് ഇരികായിരുന്നു. എല്ലാം പോയില്ലേ.

പണ്ട് മുതലേ ഈ കദർ ഇട്ട കോണ്‍ഗ്രെസ് കാരെ കണ്ടാലേ എനിക്ക് ചിരി വരും. "രഘു പതി രാഘവ..." പാടി നടക്കുന്ന പുഞ്ചിരി കുട്ടന്മാരെ എന്റെ നാട്ടിൽ വലിയ ഡിമാണ്ട് ഇല്ലാത്ത സാധനം ആയി മാറിയിടുണ്ട്. അടുത്ത ഇലക്ഷന് ആർക് വോട്ട് ചെയ്യും എന്ന് എന്നേക്കാൾ  ഉറപ്പ്    എന്നെ അറിയുന്നവർക് ഉണ്ട്. പുതിയ ഒരു ബട്ടണ്‍ കൂടി സുപ്രീം കോടതി കണ്ടു പിടിച്ചതിൽ എന്നെ പോലെ ഒരുപാട് ജനാതിപത്യ വിശ്വാസികൾക് ഒരു ചെറിയ ആശ്വാസം.
ഇപ്പൊ എല്ലാ ഇടത്തും നിറഞ്ഞും കവിഞ്ഞും മോടി മാത്രമേ ഉള്ളു. ഇത് കേരളം ആയതോണ്ട് വിമർസനങ്ങൽകു യാതൊരു പഞ്ഞവും ഇല്ല. അമൂൽ ബേബി ക് ഇട്ട് തട്ടിയാൽ ഞാൻ മോഡി പക്ഷം ആയി. പിന്നെ ഗുജറാത്ത്‌ ആയി മുസ്ലീം ആയി ഫാസിസം ആയി, എല്ലാം കൂടി പൊല്ലാപ്പ.

ഈ കോടികണക്കിന് അഴിമതി എന്നൊക്കെ കേൾകുമ്പോൾ എനിക്ക് മനസ്സിൽ ഓർമ വരുന്നത് നമ്മുടെ നൂറു കോടി ജനങ്ങളെ ആണ്. ലക്ഷം കോടി അഴിമതി നടത്തിയ രാജ്യത്ത് പാവപെട്ട നൂറു കോടി ജനങ്ങൾക് ഓരോ കോടി വീതം നല്കിയിരുന്നു എങ്കിൽ എന്ന് വെറുതേ ആശിച്ചു പോവുന്നു. മ്മടെ എല്ലാ പ്രോബ്ലെംസ് സോൾവ്‌ ആയേനെ.

രാഹുൽ ജിയുടെ പൊറോട്ട നാടകം കഴിഞ്ഞ് ആകെ ക്ഷീണിതനായ സർദാർ ജിക്ക് ഒരു ഉൾവിളി - താൻ പോരാത്തവൻ ആയോ  ? അപ്പോൾ തന്നെ വെടി പൊട്ടിച്ചു - ഞാൻ രാജി വക്കില്ല.  കേട്ട് ജനം കമിഴ്ന്നു കിടന്നു ചിരിച്ചു.

ആം ആദ്മി പാർട്ടി നമ്മടെ നാട്ടിൽ വന്ന് മത്സരിക്കും എന്ന് എനിക്ക് തോനുന്നില്ല. വേണേൽ സരിതയോ ഫയാസോ  മത്സരിച്ചാൽ പോലും ഡൽഹി വിട്ട് ഇവിടെ വരാൻ ദൈര്യം ഉണ്ടാവില്ല. ആകെ ഉള്ള പേടി മോഡിയെ മാത്രമാ. തിരോന്ധോരം ശശി വെല്ലു വിളിച്ച് മോഡി ഇനി എങ്ങാനും കേരളത്തിൽ അക്കൗണ്ട്‌ തുറക്കോ പത്ഭാനഭാ. അന്ന് കൂറെ പേർ രാജ്യം വിടുമായിരിക്കും.

എന്റെ പാർടിക്ക് പണ്ടത്തെ പോലെ നട്ടെല്ലിനു ഉശിരു പോര. കേരളത്തിൽ ജയിച്ച് കേന്ദ്രത്തിൽ മൂട് തങ്ങാൻ പോവുന്ന  പഴയ അടിയാളന്റെ ജോലി ഇനിയും തുടർന്നാൽ, അനിശ്ചിത കാല സമരം രണ്ടു ദിവസമാകി ചുരുക്കിയ പോലെ എളുപ്പം ഞങ്ങൾ പൊറുക്കില്ല.
പണ്ടൊരു ഇടവപാതിക്ക് പാവം ജവാന്മാരെ കൊല്ലാൻ കൊടുത്ത് ശവപെട്ടിക്ക് കണക്കെടുത്ത ബി.ജെ.പി. ആയാലും  കട്ടു മുടിച്ച്‌ ഇന്ത്യയെ കുളം തോണ്ടിയ കോണ്‍ഗ്രെസ് ആയാലും വിപ്ളവം എന്നേ ഒലിച്ചു പോയ ചെങ്കൊടിയുടെ തണൽ നിരങ്ങികൾ ആയാലും ഇത്തവണ കുറേ വിയർക്കും. 

0 comments:

Post a Comment