-->

നന്ദിത - പ്രണയത്തിന്‍റെ കണക്കു പുസ്തകം


തീവ്രമായ പ്രണയത്തിന്‍റെ ഏകാന്തതയില്‍  മരണം എന്ന മഹാ മൌനത്തെ സ്വപ്നം കണ്ട്  കവിതകള്‍ എഴുതിയ പെണ്‍കുട്ടി - നന്ദിത
നന്ദിത - ഒരു ചോദ്യ ചിന്നതിന്റെ സഹായം ഇല്ലാതെ ഉച്ചരിക്കാന്‍ കഴിയാത്ത മൂന്ന് അക്ഷരങ്ങള്‍...

malayalam poet nandhitha died anurajr anuraj

മൂകമായ നിഘൂദ്ധതയാണ് നന്ദിതയുടെ ജീവിതം. ആ നിഘൂദ്ധതകളുടെ അപൂര്‍ണങ്ങളായ ഉത്തരങ്ങളാണ് നന്ദിതയുടെ കവിതകള്‍...
ലൌകിക ജീവിതത്തിന്‍റെ ദൈവീകമായ വിഹാരങ്ങളുടെ തീവ്രസത്തെ നന്ദിത കവിതകളിലൂടെ ആവിഷ്കരിക്കുന്നു.  അശേഷം പ്രകാസനാ മോഹത്തോടെ അല്ലാതെ ആത്മ കുറിപ്പുകളായി ഡയറി താളുകളില്‍ രേഖപെടുത്തിയ ഈ വരികള്‍. കാലാതീതമായി വയിക്കപെടും.
നന്ദിതയെ കൂടുതല്‍ കൂടുതല്‍ വായിക്ക പെടുമ്പോള്‍ വായനകാരന്റെ മനസിലെ ചോദ്യങ്ങളുടെ ഗിരികന്ധരം കൂടെ കൂടെ വികസിച്ചു കൊണ്ടിരിക്കുന്നു. 1999 ജനുവരി 17 തീയതിയാണ് നന്ദിത ഈ ലോകത്തോട്‌ യാത്ര പറഞ്ഞത്. കാരണം ഇന്നും ദുരൂഹമായി തന്നെ നിലകൊള്ളുന്നു.

അന്ന് കിടക്കാന്‍ പോകുന്നതിന്‌ മുന്‍പ് അമ്മയോട് നന്ദിത പറഞ്ഞു - "അമ്മെ ഒരു ഫോണ്‍ വരും, ഞാന്‍ തന്നെ അറ്റന്‍ഡ് ചെയ്തുകൊള്ളാം"
ആ ഫോണ്‍ കാള്‍ വന്നതായി അച്ഛനോ അമ്മയോ കേട്ടിടില്ല. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേക്ക്‌ വന്നപ്പോള്‍ മുകളിലെ മുറിയോട് ചേര്‍ന്നുള്ള ടിരസില്‍നിന്നും സാരിയില്‍ താഴേക്ക് കെട്ടി തൂങ്ങി കിടക്കുകയായിരുന്നു അവള്‍..

അസൂയ ജനിപ്പിക്കും വിധം ബഹിര്‍മുഗയും പ്രധിപാശാലിയും ആയിരുന്നു നന്ദിത. എന്തിനീ കടുംകൈ ചെയ്തു എന്നത് അച്ഛനും, അമ്മയ്ക്കും, അടുത്ത സുഹൃതുക്കള്‍കുപോലും അജ്ഞാതമാണ്‌.

നന്ദിതയുടെ സുഹൃത്തും സഹ പ്രവര്‍ത്തകയും ആയിരുന്ന ശ്രീലത, നന്ദിതയുടെ   കവിതാ സമാഹാരത്തിന്‍റെ ആമുഘതില്‍ കൂട്ടുകാരിയെ കുറിച്ച് പറയുന്നത് ഇങ്ങനെ - "സ്വപ്നം നട്ടുവളര്‍ത്തിയ അരളി പൂക്കള്‍ അറുത്തെടുത്തു അവള്‍ പൂപാത്രം ഒരുക്കി, വിളര്‍ത്ത പൌര്‍ണമിയുടെ നിറമുള്ള പെണ്‍കുട്ടി, കണ്ണുകള്‍ക്കും നിലാവിന്‍റെ നിറമുള്ളവള്‍.".""

ബന്ധുകള്‍ക്കും സുഹൃത്തുകള്‍ക്കും അര്‍ഥം മനസിലാകാതെ കിടക്കുന്ന ഒട്ടേറെ താളുകള്‍ നന്ദിതയുടെ ജീവിത പുസ്തകത്തില്‍ ഉണ്ട്, എന്നാല്‍ നിഗൂഡധകള്‍ക്കും  കടംകഥകള്‍ക്കും ഉത്തരം നല്കാന്‍ പോന്ന കുറെ കവിതകള്‍ നന്ദിത എഴുതിയിട്ടുണ്ട് ഡയറി കുറുപ്പുകളായി.

1985  മുതല്‍ 1993 വരെ എഴുതിയിട്ടുള്ള കവിതകള്‍ നന്ദിതയുടെ ആത്മകഥയുടെ ചില ആദ്യയങ്ങളാണ്.  93-97 വരെ ഉള്ള ഏഴു വര്‍ഷകാലം നന്ദിത എഴുതിയെക്കാവുന്ന കവിതകള്‍ കണ്ടുകിട്ടേണ്ടതുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും അനായാസം എഴുതുവാന്‍ കഴിഞ്ഞിരുന്ന നന്ദിതയുടെ വരികള്‍ അസാധാരണമായ പ്രധിഭയെ കാഴ്ച വെക്കുന്നു. വിദ്യാര്‍ഥി ആയിരിക്കെ തന്നെ പ്രധിഭയുടെ വെള്ളിതിളക്കം  പ്രകടിപിച്ചിരുന്നുവെങ്കിലും, നന്ദിത കവിത എഴുത്തും എന്നത് അദ്യാപകര്‍ കു പോലും അജ്ഞാതമായിരുന്നു.

ചാലപുറം ഗണപത് ഗവണ്മെന്റ് മോഡല്‍ ഹൈ സ്കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂക്ക് കോളേജ്, കാലിക്കറ്റ്‌ യൂനിവര്സിടി, ചെന്നൈ മദര്‍ തെരേസ യൂനിവേര്സിടി,  എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. 

നന്ദിതയുടെ വരികള്‍ ഡയറി താളുകളില്‍ നിന്ന് സ്വരൂപിച്ചു പുസ്തക രൂപത്തില്‍  ഇറകിയത് പുസ്തക പ്രസാധകരായ പാപ്പിയോണ്‍ ബുക്സ് ആണ്. 2002  ഇല്‍ ഇറങ്ങിയ ആദ്യ പതിപിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്ന് ആറ് പതിപ്പുകളാണ്  അഞ്ചു വര്‍ഷം കൊണ്ട് പുസ്തകത്തിന്റെ പ്രസാദകര്‍ പുറത്തിരകിയത്.

നന്ദിതയുടെ ഓരോ കവിതയും ജീവിത യാധര്ത്യങ്ങളുടെ രോധനങ്ങലയിരുന്നു. വിങ്ങുന്ന പ്രണയവും, ചുട്ടുപൊള്ളുന്ന ഏകാന്ധതയും, മരണത്തിന്‍റെ ഘനീഭവിച്ച ഗന്ധവും ഒരേ പോലെ നന്ദിതയുടെ കവിതകളില്‍ മാറിമാറി വരുന്നു. ജീവിതത്തോട് അഗാതമായ മമതയുണ്ടയിട്ടും ആ പെണ്‍കുട്ടി അദ്രിശ്യമായ ഏകാന്ധതയുടെ നേരിപോടിനുള്ളില്‍ വേവുകയായിരുന്നു എന്ന് തെളിയിക്കുന്ന വരികള്‍ വായനകാരനെ ഭീകരമായ ഒരു ചുടലയിലേക്ക് കൊണ്ടുപോകുന്നു.


ചേലതുമ്പില്‍ ഉടക്കിനിന്ന ഒരു പുഞ്ചിരി... 
നഞ്ഞ്ജ കണ്ണുകള്‍, 
ചേലയുടെ നിറങ്ങളോടൊപ്പം 
ഒരു യാത്രമൊഴി കൂടി വിഴുപില്‍ കുതിരുമ്പോള്‍, 
സ്നേഹം 
ഈശ്വരന്‍ വഞ്ചിച്ച  
പതിവൃതയായ്, തുളസിയായ് 
പുനര്‍ജനിയായ്‌ മൂര്‍ചികുന്നു.... 
ഞാന്‍ വീണ്ടും ഒറ്റയാകുന്നു. 

ആകെ കണ്ടെടുക്ക പെട്ടിടുള്ള കവിതകളില്‍ ആദ്യത്തെ കവിതയായ് കാണാവുന്നത്‌ പതിനാറാം വയസില്‍ എഴുതിയ കവിതയാണ്.

കെട്ടുപോയ കൈത്തിരി നാളവും, മുടി കരിഞ്ഞ മണവും അസ്ഥിയുടെ പൊട്ടലുകള്‍ ചീറ്റലുകള്‍, തുടങ്ങിയ ബിംബങ്ങള്‍ ഈ കവിതയില്‍ നിറഞ്ഞു നില്‍കുന്നു. 

ആദ്യ കവിത മുതല്‍ 93 വരെ ഉള്ള കാല അളവില്‍ എഴുതിയ കവിതകളില്‍ പ്രകടമാകുന്ന മരണ കാമന തന്നെയാണ് നന്ദിതയെ വശീകരിച്ചു കൊണ്ടുപോയതെന്ന് വേണം കരുതാന്‍.

വിദ്യേഷം നിറഞ്ഞ കണ്ണുകള്‍ക്ക്‌ താഴെ 
പുഞ്ചിരികുന്ന ചുണ്ടുകള്‍ ഇല്ലാത്ത 
ഒരു ലോകത്തേക്ക് എനിക്ക് രക്ഷപെടണം, 
ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളെയും 
മൂളി പറക്കുന്ന കൊതുകളെയും 
തട്ടിമാറ്റി ഞാന്‍ യാത്ര ആരംഭികട്ടെ, 
എന്റെ വേരുകള്‍ തേടി. 


പ്രണയത്തെ കുറിച്ച് ഓര്‍കുമ്പോള്‍ നന്ദിതയുടെ വരികളില്‍ പ്രകടമാകുന്ന ആര്‍ദ്രത കവിയുടെ ആത്മ വിശുദ്ധിയുടെതാണ്.

നീ ചിന്തിക്കുന്നു നിനക്ക് കിട്ടാത്ത സ്നേഹത്തെ കുറിച്ച്, 
നിനക്ക് ഭൂമിയാണ്‌ മാതാവ്...
ഹേ മനുഷ്യാ നീ എങ്ങോട്ട് പോയിട്ടെന്ത്, 
ക്ഷമിക്കൂ ഞാന്‍ നിന്നെ സ്നേഹിക്കുന്നു.  

തനിക്ക് പ്രിയപ്പെട്ട വയലെറ്റ് പൂക്കള്‍ക്കും അരളി പൂക്കല്‍ക്കുമോപ്പം അവള്‍ ഉറങ്ങാന്‍ കിടന്നിട്ട്‌ പത്താണ്ടുകള്‍ക്ക് മേലെ ആയി. സ്നേഹം വറ്റിപോയ പുതിയ ലോകത്തില്‍ പ്രണയത്തിന്‍റെ കൌടില്യങ്ങള്‍ക്ക് എതിരെ സൂര്യ തേജസ്സായി ഓര്‍മകളില്‍ അവള്‍ ഇനിയും ജ്വലികുമ്പോള്‍ നന്ദിതയെ പുതിയ തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്ത് വക്കുന്നു.


നന്ദിതയുടെ ഓര്‍മകളും വരികളുടെ സാമീപ്യവും കാമ്പസുകളില്‍ ഇന്ന് ആവേശമാണ്.

ഇപ്പോള്‍ ഞാന്‍ മനസിലാക്കുകയാണ് 
നിന്നെ മറക്കുക എന്നാല്‍ 
മ്രിതിയാണെന്ന്....
ഞാന്‍ നീ മാത്രമാണെന്ന്..
0 comments:

Post a Comment