-->

എന്തെ ഈ പ്രണയം ഇങ്ങനെ ആയി പോയേ...?


ഹോര്‍മോണുകളുടെ തേരില്‍ ഫെരോമോനുകള്‍ നയിക്കുന്ന വിസ്ഫോടനമാണ് പ്രണയം എന്ന് എഴുതിയ ഒരു ആധുനിക കവിയെ കുറിച്ച് അറിയുന്നവര്‍ എന്നെ അറിയിക്കാന്‍ മറകരുത്. അവനെ തേടിയുള്ള എന്‍റെ യാത്ര തുടങ്ങിയിട്ട് ഒരുപാട് നാളായി. കാരണം ഉണ്ട്, അവനെ കണ്ടാല്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുകാനാ. ആകെ അറിയാവുന്നത്, അവന്‍ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്. ഈ വരികള്‍ എന്‍റെ ജീവിതത്തില്‍  "കവി"  എന്നൊരു ചീത്ത പേര് ഇട്ടു തന്നു. ആ കഥ പിന്നെ ഞാന്‍ പറഞ്ഞു  തരാം  കേട്ടോ. ഇപ്പൊ എന്‍റെ മനസ്സില്‍ തോന്നിയ ഒരു തത്വം പറയാം. "പ്രണയം എന്നും പവിത്രമാണ്, പ്രണയിക്കുന്നവര്‍ അങ്ങനെ ആവണം എന്നില്ല"

പ്രണയം തുടങ്ങുന്നത് ഇങ്ങനെ ഒക്കെ ആണ്- ഒരാള്‍ മറ്റൊരാളെ കാണുന്നു, കാണുമ്പോള്‍ മനസ്സില്‍ തോനുന്ന "ignition" ; അത് ഉണ്ടാവുന്നത് ചിലപ്പോള്‍ അയാള്‍ കാണാന്‍ സുന്ദരന്‍ ആയതിനാല്‍ ആവാം.  (വഴിയില്‍ വായുനോകി പെട്ട് പോയവരനല്ലോ കമിതാകള്‍]]]]]]] )  ചിലപ്പോള്‍ പ്രണയം സംഭവികുന്നത് യാദ്രിശ്ചികം ആയാവം. ആദ്യ നോട്ടത്തില്‍ പ്രണയം തോനുന്ന പലര്‍ക്കും അത് പലപ്പോഴായി പലരെയും കാണുമ്പോള്‍ മുന്‍പും തോന്നിയിട്ടില്ലേ എന്ന് എനിക്ക് സംശയം ഉണ്ട്. ഇത്രയൊക്കെ ഇതിനെ കുറിച്ച് വാചകം അടിച്ചത് എനിക്ക് ഇതില്‍ ഉള്ള കുറെ വര്‍ഷത്തെ പരിചയം കൊണ്ട് മാത്രം അല്ല കേട്ടോ. പലരുടെയും പ്രണയ സംഭാഷണങ്ങള്‍ കേട്ട് പരിചയം ഉള്ള പാവം മലയാളി അല്ലെ ഞാനും 

What is love by Anuraj


സാദാരണ പ്രണയങ്ങള്‍ തുടങ്ങുന്നതും പൊട്ടുന്നതും വളരെ പെട്ടെന്ന് ആവാം. ഇത് എങ്ങനാ ഇങ്ങനെ സംഭവികണേ എന്ന് പണ്ട് ഒരു അമേരിക്കന്‍ സായിപ്പ് കണ്ടു പിടിച്ചപ്പോ അയാളുടെ ഭാര്യാ പിണങ്ങി പോയി എന്നാ ഞാന്‍ അറിഞ്ഞേ. ഈ സാദനം എങ്ങനെ ആവണം എന്ന് ഒരുപാട് പേര് പറഞ്ഞത് കൊണ്ടാവാം കോഞ്ഞാട്ട ആയി പോയെ. കലാഭവന്‍ മണി ചെട്ടെന്റെ പ്രയോഗം അല്ലെ ഇപ്പൊ ഓര്‍മ വരണേ - "വല്ലാണ്ടായ ഇല്ലാണ്ടാവും


പ്രണയം എന്നാ മനോഹരമായ വാകിനെ "ചതിയുടെ പൂമാലയിട്ടു" വാഴ്ത്തി പാടാറുണ്ട്. ഇങ്ങനെ ഉള്ള അര്‍ത്ഥ ഭേദങ്ങള്‍ ഉണരുന്നത് അല്ലെങ്കില്‍ ഉണര്‍ത്തുന്നത് രാത്രി കാലങ്ങളിലെ വെള്ളമടി പാര്ട്ടിലാണ്. എല്ലാ നിരാശ കാമുകന്മാരും ഉണരുന്ന രാത്രികളെ നിനക്ക് എന്റെ കൂപുകൈ. 
വിരോധാഭാസം എന്ന പോലെ പല പ്രണയങ്ങളും നീണ്ടു പോകുന്നതും വിവാഹം ചെയ്യുന്നതും നല്ല പോലെ ജീവികുന്നതും ദൈവത്തിന്റെ കനിവാകാം. ഇനിയും പ്രണയം മരിച്ചിട്ടില്ലെന്ന ഓര്‍മപെടുത്തല്‍ അല്ലെങ്കില്‍ നല്ല മനസുള്ള കുറച്ചുപേര്‍ കൂടി   ബാകി ഉണ്ടെന്ന കണ്ടെത്തല്‍........

ഇന്ന് കണ്ടു നാളെ പ്രണയം അറിയികുന്നവരും, രണ്ടു ദിവസത്തെ ഇടവേളയില്‍ വിടപറഞ്ഞ്‌ അകലുന്നവരും ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം പോലെ എന്നെ പൊട്ടി ചിരിപിക്കുന്നു. എല്ലാവര്ക്കും വേണം ഒരാള്‍., വളരെ പ്രിയപ്പെട്ട ഒരാള്‍...- അത്  പ്രണയിനി ആവണം എന്ന നിര്‍ബന്ദ ബുദ്ധി ആണ് മണ്ടത്തരം. അത് ഒരു തരം സ്വാര്‍ത്ഥത ആണെന്നെ എനിക്ക് പറയാന്‍ കഴിയൂ. എന്ത് കൊണ്ട് നമുക്ക് ഇത് പോലെ എല്ലാവരെയും കണ്ടുകൂടാ. (കാണുന്ന എല്ലാരേം പ്രണയിച്ച് മന്മഥന്‍ ആവണം എന്നല്ല). അങ്ങനെ കാണാന്‍ പടിപിച്ച വലിയ മഹാന്മാരെ നമ്മള്‍ പൂജിക്കുന്നു, സ്തുതിക്കുന്നു. 

എങ്ങിനെ ആയിരികണം പ്രണയം, എന്തിനു ആയിരികണം അത് ആരോട് അതും എപ്പോള്‍ എന്ന് ഒരികളും നിര്‍വചികാന്‍ കഴിയില്ല. എന്നാലും ചിലപ്പോഴൊക്കെ നമുക്ക് ചിന്തികാം. ഇന്നലെ ഉറങ്ങാന്‍ കിടന്നപോള്‍ ഇത്തരം ഒരു ചിന്ത മനസ്സില്‍ കടന്നു. 

ആരുടെയെങ്കിലും പിന്നാലെ നടന്നു പ്രണയിക്കാന്‍ നമുക്ക് സമയം കിട്ടി എന്ന് വരില്ല. നമ്മുടെ കൂടെ ഉള്ളവര്‍, നമ്മളെ മനസിലാകുന്നവര്‍, നമ്മളെ ചിന്തിപിക്കുന്നവര്‍, ചിരിപിക്കുന്നവര്‍ , അങ്ങനെ ഒരുപാട് നല്ല ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടാല്‍ വിടാതെ പിന്തുടരുക. അറിയുക അവരെ, അവരുടെ ഇഷ്ടങ്ങളെ, പരിച്ചയപെടുക അവരുടെ ചുറ്റുപാടുകളെ. പരസ്പരം കണ്ണുകള്‍ കൊണ്ട് സംസാരിക്കാന്‍ പടികുക. ഇതെല്ലം നീണ്ട കാലത്തെ പരിചയം കൊണ്ട് മാത്രമേ ഉണ്ടാവൂ എന്ന് മനസിലാക്കുക. ഒരികലും അകലാന്‍ കഴിയാത്ത വിതം  നൊമ്പരം അവര്‍കിടയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഉത്തമം. പിന്നീട് പറയാതെ പറയണം പരസ്പരം - "നമുക്ക് ഒരുമിച്ചു ജീവിച്ചാലോ" എന്ന്.  അതാവാം  യഥാര്‍ത്ഥ പ്രണയം. പക്വമായ അത്തരം പ്രണയം മാത്രമേ ഒരു വിവാഹ ജീവിതം സുന്ധരമാകൂ.  അതുകൊണ്ടാവാം  കൂടെ പടികുന്നവര്‍, കൂടെ ജോലിചെയ്യുന്നവര്‍, അടുത്ത് ഇടപഴകുന്നവര്‍, ....തമ്മില്‍ അടുക്കാന്‍ വളരെ പ്രധാനപെട്ട കാരണം. നന്മയുള്ള മനസ്സില്‍ മാത്രമേ പ്രണയം ഉണ്ടാകൂ എന്ന് പറയാന്‍ കഴിയില്ല. ഒരു മനുഷ്യനെ നല്ലവന്‍ ആക്കുന്ന വളരെ പ്രധാന പെട്ട ഘടകം കൂടിയാണ് പ്രണയം.

0 comments:

Post a Comment